നെഞ്ചെരിച്ചൽ സ്ഥിരമായി ഉണ്ടാകാറുണ്ടോ? എങ്കിൽ ഇതും കാരണമാകാം…

acidity issue

ഇപ്പോൾ ഏത് പ്രായക്കാരിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് നെഞ്ചെരിച്ചൽ. എന്നാൽ എന്താണ് ഇതിന് കാരണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചെറിയ ചില ശീലങ്ങൾ മാറ്റു​കയാണെങ്കിൽ നിങ്ങളുടെ നെഞ്ചെരിച്ചൽ മാറിയേക്കാം. പ്രധാനമായും ഭക്ഷണ ക്രമങ്ങളും മറ്റ് ശീലങ്ങളും നെഞ്ചെരിച്ചലിന് കാരണമാകാറുണ്ട്.

എണ്ണയിൽ വറുത്തുതും പൊരിച്ചതുമായ ഭക്ഷണവും കൊഴുപ്പ് കൂടിയ ഭക്ഷണവും നെഞ്ചെരിച്ചലിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. വറുത്ത പലഹാരങ്ങൾ, ചിപ്സ്, ഫാസ്റ്റ് ഫുഡ് എന്നിവ വലിയ പ്രശ്നക്കാരാണ്. ഇത് അസിഡിറ്റി കൂടുതലായി ഉണ്ടാക്കുന്നതിനും കാരണമാണ്. കഫീൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നതും പ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ട്. കാപ്പി, ചായ എന്നിവയും ചോക്ലേറ്റും പ്രശ്നങ്ങൾക്ക് കാരണമാണ്.

Also read: പ്രമേഹരോഗികൾക്ക് പഴവർഗ്ഗങ്ങൾ കഴിക്കാമോ? അറിയാം വിദഗ്ധർ പറയുന്നത്

ഭക്ഷണത്തിലെ അമിതമായ എരിവ് വയറെരിച്ചൽ നെഞ്ചെരിച്ചൽ എന്നിവയ്ക്ക് കാരണമാണ്. ഇതിന് പുറമെ കാർബണേറ്റഡ് പാനീയങ്ങൾ അമിതമായി കുടിക്കുകയാണെങ്കിൽ അതും അസിഡിറ്റി വർധിപ്പിക്കാനും നെഞ്ചെരിച്ചലിനും കാരണമാകും. ഇതിന് പുറമെ മറ്റ് ചില ആഹാര പദാർഥങ്ങളും ചില വ്യക്തികളിൽ നെഞ്ചെരിച്ചൽ ഉണ്ടാക്കാറുണ്ട്. കൃത്യമായ ഉറക്കവും വ്യായാമവും നെഞ്ചെരിച്ചൽ കുറയ്ക്കാൻ സഹായകമാണെന്നും ഓർക്കണം.

ഈ ലേഖനം അറിവ് പകരുന്നതിന് മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News