ചെക്ക് മടങ്ങാൻ എന്തൊക്കെയാണ് കാരണം? ഇതറിയാതെ ചെക്ക് കൊടുത്താൽ പിഴയോ അഴിയോ ഉറപ്പ്

cheque bouncing reasons

പേയ്മെൻ്റുകൾക്ക് ചെക്കുപയോ​ഗിക്കുന്നവരാണ് പലരും. എന്നാൽ ചെക്കുകൾ മടങ്ങുന്നത് ചെറിയ ഒരു കുറ്റമാണെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്. ചെക്കുകൾ മടങ്ങുക അല്ലെങ്കിൽ ബൗൺസാകുകയെന്നത്. അങ്ങേയറ്റം ​ഗുരുതരമായ വീഴ്ചയാണ്. നോട്ടീസുകൾ ലഭിക്കുന്നതു മുതൽ തടവു ശിക്ഷവരെ ലഭിക്കാവുന്ന ​ഗുരുതര നിയമലംഘനമാണ് ഇത്. 1881, സെക്ഷൻ 138 പ്രകാരമാണ് ചെക്ക് ബൗൺസ് എന്നത് ഒരു ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കുന്നത്.

ചെക്ക് ബൗൺസാകാനുള്ള കാരണങ്ങൾ

ചെക്ക് ഇഷ്യു ചെയ്ത വ്യക്തിയുടെ അകൗണ്ടിൽ പണമില്ലാതിരിക്കുക, ചെക്ക് ക്ലിയർ ചെയ്യുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുക, വാലിഡ് ആയ കാരണമില്ലാതെ പേയ്മെന്റ് അവസാനിപ്പിക്കുക, ഒപ്പ് പൊരുത്തപ്പെടാതിരിക്കുക, സാങ്കേതികമായ പ്രശ്നങ്ങൾ ഇവയെല്ലാം ചെക്ക് മടങ്ങുന്നതിനും അത് നിയമപരമായ മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുന്നതിനും കാരണമാണ്. ഓർക്കുക ഇത് ചെക്ക് ബൗൺസാകുന്നതിനും സെക്ഷൻ പ്രകാരം ശിക്ഷ ലഭിക്കുന്നതിനുമുള്ള ചില കാരണങ്ങൾ മാത്രമാണ്. ഇത് കൂടാതേയും ബൗൺസാകാൻ കാരണങ്ങളുണ്ട്.

ചെക്ക് നൽകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • ബാങ്ക് അകൗണ്ടിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പു വരുത്തുക
  • ബാങ്ക് അക്കൗണ്ട്, ചെക്ക് ക്ലിയറൻസ് സ്റ്റാറ്റസ് തുടങ്ങിയവ ട്രാക്ക് ചെയ്യുക
  • ബ്ലാങ്ക് ചെക്ക്, പോസ്റ്റ് ഡേറ്റഡ് ചെക്ക് എന്നിവ നൽകുന്നത് ഒഴിവാക്കുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News