സ്റ്റാൻഡേർഡ് എക്യുപ്പ്മെന്റ്സ്, ഓഫ്-റോഡ് കേപ്പബിലിറ്റി: റേഞ്ച് റോവർ ഇവോക്ക് വാങ്ങുവാൻ കാരണങ്ങൾ ഏറെ

ഇന്ത്യൻ വാഹനവിപണിയിൽ പ്രിയമേറുന്ന വാഹനങ്ങളിലൊന്നുമാണ് റേഞ്ച് റോവർ. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ലാൻഡ് റോവറിന്റെ എസ്‌യുവിയാണ് റേഞ്ച് റോവര്‍. കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മോഡലാണ് ലാൻഡ് റോവറിന്റെ പ്രീമിയം സബ് ബ്രാൻഡായ റേഞ്ച് റോവർ ഇവോക്ക്. മെഴ്‌സിഡസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു എക്സ്1, ഓഡി ക്യു3 തുടങ്ങിയ എൻട്രി ലെവൽ ആഡംബര എസ്‌യുവികളോട് മല്ലിട്ട് നിൽക്കുന്ന വാഹനം കൂടിയാണിത്.

ലാൻഡ് റോവറിന്റെ ‘ഇൻജീനിയം’ 2.0 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഈ വാഹനത്തിന്റെ ഒരു സവിശേഷതയാണ്. ഈ വാഹനത്തിന്റെ എഞ്ചിന് 247 bhp പവറും 365 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ണ്ടാമത്തെ 200 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന് 201 bhp പവറും 430 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ എഞ്ചിൻ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

Also read – ടൂ വീലർ വാങ്ങുവാൻ പ്ലാൻ ഉണ്ടോ? വിലക്കുറവിൽ നാല് സ്‌കൂട്ടറുകൾ കണ്ടാലോ

ഭൂപ്രദേശത്തിനനുസരിച്ച് വാഹന ക്രമീകരണങ്ങൾ യാന്ത്രികമായി വാഹനം തന്നെ മാറ്റും എന്നതും ഇവോക്കിന്റെ മറ്റൊരു സവിഷേതയാണ്. റൈൻ റെസ്‌പോൺസ് 2, ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകൾ, ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ, ലോ-ട്രാക്ഷൻ ലോഞ്ച് കൺട്രോൾ എന്നിങ്ങനെ നിരവധി രവധി ടെറൈൻ മോഡുകൾ ഈ വാഹനത്തിൽ ഉൾപ്പെടുന്നു. വായുസഞ്ചാരമുള്ള മുൻ സീറ്റുകളാണ് വാഹനത്തിന്റെ സവിശേഷതകളിൽ ഒന്ന്. തണുത്ത കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് ചൂട് പകരുന്ന സീറ്റുകളും വാഹനത്തിലുണ്ട്. പെര്‍ഫോമന്‍സ്, സ്‌റ്റൈല്‍, കംഫര്‍ട്ട് എന്നിവ ഒത്തുചേരുന്ന വാഹനത്തിൽ ഹീറ്റിംഗും വെന്റിലേഷനുമുള്ള 14-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ സവിശേഷതകളും ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News