ലീഗില്‍ കെ എം ഷാജി വിഭാഗത്തിന്റെ കലാപം

താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായി പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടി ലീഗില്‍ വിഭാഗീയത ശക്തമാകുന്നു. കെ എം ഷാജി വിഭാഗം പ്രമുഖനും വയനാട് ജില്ലാ ലീഗ് ട്രഷററുമായ യഹ്യാ ഖാന്‍ തലക്കലിനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്നാണ് പോര് മൂര്‍ച്ഛിച്ചത്.

വിശദീകരണം ചോദിക്കാതെ യഹ്യാ ഖാനെ പദവികളില്‍നിന്ന് നീക്കിയ നടപടി പിന്‍വലിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീറും ഷാജിയും എം കെ മുനീറും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ശക്തമായ പ്രതിഷേധമാണ് ഷാജി അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ത്തുന്നത്. 26ന് ഷാജിയെ പങ്കെടുപ്പിച്ച് റാലി നടത്താനൊരുങ്ങുകയാണ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി.

താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായാണ് യഹ്യാ ഖാന്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത്. പി എം എ സലാമിനെതിരെയും കടുത്ത വിമര്‍ശം ഷാജി അനുകൂലികള്‍ ഉന്നയിക്കുന്നുണ്ട്.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടതും ഷാജി വിഭാഗം ആയുധമാക്കി ഔദ്യോഗിക വിഭാഗത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് .

താനൂരില്‍ നടന്ന പൊതുപരിപാടിയില്‍ കെ എം ഷാജിയെ പങ്കെടുപ്പിച്ചതിന് പിന്നാലെ കല്‍പ്പറ്റയിലും മറ്റിടങ്ങളിലും ഷാജിയെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്താനും ശക്തി തെളിയിക്കാനും സ്വാധീനമേഖലകളില്‍ ഷാജി പക്ഷം ശ്രമിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here