മുണ്ടൂരിൽ കാട്ടാന ആക്രമണം ; മരിച്ച കുമാരൻ്റെ മകന് താത്കാലിക ജോലിക്ക് ശുപാർശ ചെയ്യും

മുണ്ടൂരിലെ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട കുമാരൻ്റെ മകന് താത്കാലിക ജോലിക്ക് ശുപാർശ ചെയ്യാൻ ജനപ്രതിനിധികളും കളക്ടറും പങ്കെടുത്ത ചർച്ചയിൽ തീരുമാനം.

സംഭവത്തെ തുടർന്ന് റെയിൽ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അലൻ ജോസഫിനെ ആക്രമിച്ച ആന തന്നെയാണോ കുമാരനെ ആക്രമിച്ചതെന്ന് പരിശോധിക്കാനും കുംകിയാനയെ പ്രദേശത്ത് എത്തിച്ച് നിരീക്ഷണം നടത്താനും തീരുമാനമായി.

ALSO READ: പാലക്കാട് മുണ്ടൂരിൽ ആന ചവിട്ടിക്കൊന്ന സംഭവം; കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും; നാട്ടുകാരുടെ ആവശ്യങ്ങൾ പൂർണമായി പരിഹരിക്കും; മന്ത്രി എകെ ശശീന്ദ്രൻ

അതോടൊപ്പം പ്രദേശത്തെ അടിക്കാട് വെട്ടാനും, തെരുവ് വിളക്ക് സ്ഥാപിക്കാനും ചർച്ചയിൽ തീരുമാനിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹരത്തിൻ്റെ ആദ്യ ഘടു ഇന്ന് നൽകും.

English summary : Decision was made in a discussion attended by public representatives and the Collector to recommend a temporary job for son of Kumaran, who died in a wild elephant attack in Mundur.

ALSO READ: ‘ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ ‘കൈ’ സഹായം നല്‍കിയവരുടെ ട്യൂഷന്‍ കേരളത്തിന് വേണ്ട’; കെസി വേണുഗോപാലിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News