
ചായയും നല്ല മൊരിഞ്ഞ വടയും നമ്മുടെ ഇഷ്ട കോമ്പോയാണ് . എന്നാൽ ഈ വട ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയാലോ. പരിചയപ്പെടാം ഹെൽത്തി ഗോതമ്പ് വട തയ്യാറാക്കുന്ന വിധം.
ആവശ്യമായ ചേരുവകൾ
സവാള – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 3-4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തൈര് – അരകപ്പ്
ഗോതമ്പുപൊടി – 2 കപ്പ്
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ALSO READ: ഉച്ചയ്ക്ക് തമിഴ് സ്റ്റൈല്‍ സാമ്പാര്‍ സാദം സിംപിളായി തയ്യാറാക്കിയാലോ ?
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് തൈര് ഒഴിച്ച് ഇളക്കി, ഗോതമ്പുപൊടിയും ബേക്കിംഗ് സോഡയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം അയഞ്ഞതല്ലാത്ത പരുവത്തിൽ കുഴച്ച് എടുക്കാം. ഇനി ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി മാവിൽ നിന്ന് കുറേശ്ശെ എടുത്ത് വടയുടെ ആകൃതിയിൽ ആക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം. രുചികരമായ ഗോതമ്പ് വട റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here