
ഭക്ഷണത്തിന്റെ രുചി കൊണ്ട് വയറിനൊപ്പം മനസും നിറയ്ക്കുന്നവരാണ് മലബാറുകാർ. രുചിക്കൊണ്ട് എപ്പോഴും വേറിട്ട് നിൽക്കാറുണ്ട് മലബാർ ഭക്ഷണങ്ങൾ. തിന്നാലും മതി വരാത്ത മലബാറുകാരുടെ സ്വന്തം തരിനുള്ളിയത് ഉണ്ടാക്കിയാലോ ഇന്ന്. മലബാറിലെ സൽക്കാര പുരയിലും ചായക്കൊപ്പവും ഒഴിച്ചു കൂടാൻ കഴിയാത്ത പലഹാരമാണ് തരിനുള്ളിയത്
ചേരുവകൾ
മുട്ട- രണ്ടെണ്ണം
പഞ്ചസാര- കാൽ കപ്പ്
പാൽപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
റവ- ഒരു കപ്പ്
ഉപ്പ്, ഏലയ്ക്കപ്പൊടി, എണ്ണ- ആവശ്യത്തിന്
ALSO READ; പൂവ് പോലെ സോഫ്റ്റായ ഇഡ്ഡലി, ആഹാ എന്തെളുപ്പത്തിൽ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
മുട്ടയ്ക്കൊപ്പം പാൽപ്പൊടിയും , പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇവ നന്നായി സംയോജിപ്പിച്ച ശേഷം ഇതിലേക്ക് റവയും കൂടി ചേർത്തിളക്കുക. റവ ചേർത്തിളക്കി മിശ്രിതം നല്ല കട്ടിയിൽ എടുക്കുക. ശേഷം ഇത് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുക്കുക. ബ്രൌൺ നിറമായതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

