നാവില്‍ കപ്പലോടിക്കും ഫിങ്കര്‍ ചില്ലി ബീഫ്

അപ്പത്തിനും ചോറിനുമൊപ്പം ഒരു കിടിലന്‍ ബീഫ് റെസിപ്പി ഇതാ… നീളത്തിലരിഞ്ഞ ബീഫ് കൊണ്ട് തയാറാക്കുന്ന ചില്ലി ബീഫ് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ…

1. ബീഫ് നീളത്തിലരിഞ്ഞ് വേവിച്ചത് അര കിലോ

2. സവാള അരിഞ്ഞത് വലുത് ഒന്ന്

3. പച്ചമുളക് നീളത്തിലരിഞ്ഞത് മാലെണ്ണം

4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 2സ്പൂണ്‍ വീതം

5. കശ്മീരി മുളകുപൊടി 2 സ്പൂണ്‍

6. ചില്ലി കളര്‍ ആവശ്യം

7. മുട്ട 2 എണ്ണം

8. കോണ്‍ഫ്‌ലവര്‍ ആവശ്യം

9. ഉപ്പ് ആവശ്യത്തിന്

10. എണ്ണ ആവശ്യത്തിന്

11. കാപ്‌സിക്കം ചുവപ്പ് 1 അരിഞ്ഞത്

also read:ഉഴുന്നവടയും പരിപ്പുവടയുമെല്ലാം മാറിനില്‍ക്കും; വൈകുന്നേരമൊരുക്കാം ഒരു വെറൈറ്റി വട

പാകം ചെയ്യുന്ന വിധം

ഇറച്ചിയില്‍ മുട്ട, കോണ്‍ഫ്‌ളവര്‍, മുളകുപൊടി, ഉപ്പ്, ചില്ലി കളര്‍ എന്നിവ ചേര്‍ത്ത് പുരട്ടി, ഇത് എണ്ണയില്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴന്നാല്‍ കാപ്‌സിക്കം ചേര്‍ത്ത് വഴറ്റിയ കൂട്ടില്‍ ഇറച്ചിയിട്ടു ജോയിപ്പിക്കുക. അല്‍പം വെള്ളത്തില്‍ കോണ്‍ഫ്‌ളവര്‍ കലക്കി കൂട്ടിലൊഴിച്ച് ഇളക്കി ചേര്‍ത്ത് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക.

also read:ഉള്ളിയും ബീഫും കൊണ്ടൊരു കിടിലന്‍ ബീഫ് കട്‌ലറ്റ് ആയാലോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News