ഇത്ര എളുപ്പത്തിൽ ചിക്കൻ പക്കോഡയോ ?

ചായക്കൊപ്പം ചെറുകടി വേണമെന്ന് നിർബന്ധമുള്ളവരാണ് പകുതിയിലേറെയും. അതിപ്പോൾ ചെറിയ മഴക്കാറുള്ള വൈകുന്നേരം വീടിന്റെ ഉമ്മറത്ത് വട്ടം കൂടിയിരുന്ന് ചായക്കുടിക്കാൻ ഇഷ്ടപ്പെടുന്നവരും, ഓഫീസ് സ്ട്രെസ് ഇറക്കി വച്ച് ചായ നുണയുന്നവരാണെങ്കിലും. ചായക്കൊപ്പമായത് കൊണ്ട് തന്നെ മധുരക്കടികളേക്കാൾ നല്ല എരിവുള്ള പലഹാരങ്ങളോടാവും എല്ലാവർക്കും പ്രിയം. എന്നാൽ, അവർക്ക് വേണ്ടി ഒരു ഉഗ്രൻ ചിക്കൻ പക്കോഡ റെസിപ്പി ആയാലോ.

എല്ലോടു കൂടിയ ചിക്കൻ- അരക്കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- കാൽ ടീസ് സ്പൂൺ
മഞ്ഞൾപ്പൊടി- രണ്ട് ടീസ് സ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
മല്ലിപൊടി- അര ടീസ്പൂൺ
കുരുമുളക്പൊടി, നാരങ്ങ നീര്, ജീരകപ്പൊടി- ആവശ്യത്തിന്

ALSO READ; ചായക്കൊപ്പം കുറച്ച് നൊസ്റ്റു; മലബാറുകാരുടെ സ്വന്തം തരിനുള്ളിയത്

തയ്യാറാക്കുന്ന വിധം

ചിക്കൻ മസാലപൊടികളും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് മാരിനേറ്റ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് അരിപ്പൊടിയും കടലമാവും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒരു മുട്ട കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറിവേപ്പില, മല്ലിയില, ഒരു ടേബിൾ സ്പൂൺ, ഒരു ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്തിളക്കുക. അതിനു ശേഷം എണ്ണയിൽ വറുത്തെടുക്കാം. കിടിലൻ പക്കോഡ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News