
പുട്ടും കടലയും എല്ലാവരുടെയും ഫേവറിറ്റായിരിക്കും. ഭൂരിഭാഗം മലയാളികള്‍ക്കും പുട്ടും പയറും, പുട്ടും പഴവും, പുട്ടും പഞ്ചസാരയും പിന്നെ ഓള്‍ ടൈം ഫേവറിറ്റ് കടലുയുമൊക്കെ കഴിക്കുന്നത് തന്നെ ഇഷ്ടപ്പെട്ട കാര്യമാണ്. പുട്ടില്‍ തന്നെ പല വെററൈറ്റികള്‍ നമ്മള്‍ ഉണ്ടാക്കാറും പരീക്ഷിക്കാറുമുണ്ട്. അതില്‍ ഒരു ‘ചിന്ന’ വെറൈറ്റി പുട്ടാണ് നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത്. അതായത് കുറഞ്ഞ മധുരിക്കും ഈ പുട്ട്… അതായത് നമ്മള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് നല്ല മഞ്ഞ നിറമുള്ള പൈനാപ്പിള്‍ പുട്ടാണ്…
മധുരമുള്ള പൈനാപ്പിള്‍ തന്നെയാണ് ഇതിലെ പ്രധാന ചേരുവ. പൈനാപ്പിള്‍ നന്നായി അരച്ചെടുത്ത് അതിന്റെ ജ്യൂസാണ് നമ്മള്‍ വെള്ളത്തിന് പകരം മാവിലേക്ക് ഒഴിക്കുന്നത്. പൈനാപ്പിളിന്റെ മണവും രുചിയും മധുവുമെല്ലാം ചേര്‍ന്ന പുട്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. പിന്നെ പ്രത്യേകം ഒരു കറി ഉണ്ടാക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് ആ ജോലി ഒഴിവായി കിട്ടും.

രണ്ട് കപ്പ് പുട്ടുപൊടിയില്‍ ഒഴിക്കാന്‍ ഒരു പൈനാപ്പിളിന്റെ ജ്യൂസ് മതിയാകും. തേങ്ങയും ഉപ്പും മസ്റ്റാണ്. മഞ്ഞള്‍പൊടി കൂടി ഇടാം. ഒപ്പം ഒരു മൂന്ന് ടീസ്പൂണ്‍ പഞ്ചാരകൂടിയായാല്‍ പൊളിക്കും. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്‌സയില്‍ പൈനാപ്പിള്‍ അരച്ചെടുത്ത് അരിച്ച് ജ്യൂസ് മാത്രം എടുക്കുക. ഇതിലേക്ക് പഞ്ചസാരയും മഞ്ഞപ്പൊടിയും ചേര്‍ക്കാം. പിന്നെ ഒരു നുള്ള് ഉപ്പ് പുട്ടുപൊടിയില്‍ ചേര്‍ത്ത്, വെള്ളത്തിന് പകരം പൈനാപ്പിള്‍ ജ്യൂസ് ഒഴിച്ച് പുട്ട്‌പൊടി നനയ്ക്കാം. പിന്നാലെ പുട്ടുകുറ്റിയില്‍ തേങ്ങയിട്ട് പൊടിനിറച്ച് ആവിയില്‍ ഡിലീഷ്യസ് പൈനാപ്പിള്‍ സ്റ്റീം റൈസ് കേക്ക് ഉണ്ടാക്കിയെടുക്കാം…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here