ഇന്ന് ചായയ്‌ക്കൊപ്പം ഈന്തപ്പഴ കട്‌ലറ്റ് തയ്യാറാക്കിയാലോ ?

ഇന്ന് ചായയ്‌ക്കൊപ്പം ഈന്തപ്പഴ കട്‌ലറ്റ് തയ്യാറാക്കിയാലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം നല്ല കിടിലന്‍ ഈന്തപ്പഴ കട്‌ലറ്റ്

ചേരുവകള്‍

ഈന്തപ്പഴം നന്നായി ഉടച്ചത് -ഒരു കപ്പ്

തേങ്ങ ചിരവിയത് – ഒരു കപ്പ്

കശുവണ്ടി നുറുക്കിയത് -50 ഗ്രാം

റെസ്‌ക്ക് പൊടി -അര കപ്പ്

മുട്ടയുടെ വെള്ള -രണ്ട് മുട്ടയുടെ

എണ്ണ വറുക്കാന്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം നന്നായി ഉടച്ചതും തേങ്ങ ചിരവിയതും കശുവണ്ടി നുറുക്കിയതും നന്നായി കുഴയ്ക്കുക.

അതിനുശേഷം കട്‌ലറ്റായി പരത്തുക.

ഇത് ഓരോന്നും മുട്ടയുടെ വെള്ളയില്‍ മുക്കി റെസ്‌ക്ക് പൊടി പുരട്ടി എണ്ണയില്‍ വറുത്ത് കോരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News