
പുട്ട് മലയാളികൾക്ക് ഒരു വികാരമാണ്. പഞ്ഞി പോലെ സോഫ്റ്റ് ആയ ഗോതമ്പു പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. സ്ഫോറ്റായ ഇത്തരത്തിലുള്ള ഗോതമ്പ് പുട്ട് കറിയൊന്നുമില്ലെങ്കിലും കഴിക്കാം. ഗോതമ്പ് പുട്ട് സോഫ്റ്റായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
വേണ്ട ചേരുവകൾ
ഗോതമ്പു പൊടി – 2 കപ്പ്
പഴുത്ത മാങ്ങ – 2
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1 കപ്പ്
Also Read: ചായയ്ക്ക് ഇത് തന്നെ മതി! തട്ടുകട സ്റ്റൈല്‍ ഉള്ളിവട ഇങ്ങനെ ഉണ്ടാക്കാം…
എങ്ങനെ തയ്യാറാക്കാം?
ഉപ്പും മാങ്ങ അരിഞ്ഞതും ചേർത്ത് ഗോതമ്പുപൊടിയും കൂടി ഇട്ട് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് അടിച്ചെടുക്കുക.
തേങ്ങചിരകിയതും ഒപ്പം അടിച്ചെടുത്ത മാവും പുട്ടുക്കുറ്റിയിൽ നിറച്ച് ആവികയറ്റാം.
ഇത്തരത്തിൽ ഗോതമ്പ് പുട്ട് തയ്യാറാക്കിയാൽ ചൂടാറിയാലും പുട്ട് സോഫ്റ്റായിട്ട് ഇരിക്കും.
കറിയോ പഴമോ ഇല്ലാതെ ഇത്തരത്തിൽ തയ്യാറാക്കുന്ന പുട്ട് കഴിക്കാൻ സാധിക്കും. നിങ്ങളൊരു പുട്ട് പ്രേമിയാണെങ്കിൽ ഇനി പുട്ട് തയ്യാറാക്കുമ്പോൾ ഇത്തരത്തിൽ തയ്യാറാക്കി നോക്കൂ.
Also Read: ‘100% പഴച്ചാര്‍’ എന്നൊന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട; എഫ്എസ്എസ്എഐ കോടതിയിൽ പറഞ്ഞത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

