കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബര്‍ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം കൊയ്തു. ഡിസംബര്‍ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്

കെഎസ്ആര്‍ടിസി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റിക്കാര്‍ഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും കൂടാതെ സൂപ്പര്‍വൈര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.

Also Read: കെ എസ് ആര്‍ ടി സി രക്ഷപ്പെട്ടു തന്നെയാണ് നില്‍ക്കുന്നത്; പടിയിറക്കം ചാരിതാര്‍ഥ്യത്തോടെ: ആന്റണി രാജു

ശരിയായ മാനേജ്‌മെന്റും കൃത്യമായ പ്ലാനിംഗും നടത്തി കൂടുതല്‍ ബസ്സുകള്‍ നിരത്തില്‍ ഇറക്കിയും ഓഫ് റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ച് തന്നെ അധിക ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തും ശബരിമല സര്‍വിസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കുവാന്‍ കഴിഞ്ഞതും മുഴുവന്‍ ജീവനക്കാരും കൂടുതല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തും ആണ് 9.055 കോടി രൂപ വരുമാനം നേടുവാന്‍ കഴിഞ്ഞത്.

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടിട്ടുള്ളത് എന്നാല്‍ കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതല്‍ ബസ്സുകള്‍ എന്‍സിസി ,ജിസിസി വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് വരികയുമാണ് എന്നും സിഎംഡി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News