മലർത്തിയടിച്ച് മലൈക്കോട്ടൈ വാലിബൻ; ആദ്യദിനം റെക്കോർഡ് കളക്ഷൻ

മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആയിരുന്നു
മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം വാലിബൻ നേടിയത് 5.85 കോടി എന്ന് വിവരം. കേരളത്തിനു പുറത്തു നിന്നും ഒരു കോടിക്കു മുകളിൽ കളക്‌ഷൻ ലഭിച്ചു. ജിസിസി, ഓവർസീസ് കളക്‌ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ ​ഗ്രോസ് കലക്‌ഷൻ.

ALSO READ: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ഡിപ്രഷനായി, മരുന്നുവരെ കഴിക്കേണ്ടി വന്നു; മനസ് തുറന്ന് മാലാ പാര്‍വതി

രണ്ടാം ദിവസം ചിത്രം നേടിയത് 2 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്. വിദേശത്തു നിന്നും സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസം രാവിലെ 6.30 മുതൽ സിനിമയുടെ പ്രത്യേക ഷോ ആരംഭിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

മോഹൻലാൽ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്.

പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

മരക്കാർ, കുറുപ്പ്, ഒടിയൻ, കിങ് ഓഫ് കൊത്ത, ലൂസിഫർ, ഭീഷ്മപർവം തുടങ്ങിയവയാണ് മലയാളത്തില്‍ ആദ്യദിനം ഏറ്റവും ഉയർന്ന കളക്‌ഷൻ നേടിയ സിനിമകൾ. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും വിദേശ താരങ്ങളും സിനിമയിലുണ്ട്.

ALSO READ: സ്വർണവിലയിൽ നേരിയ മാറ്റം; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46240 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News