ഉയര്‍ന്ന വില്‍പ്പന; റെക്കോര്‍ഡ് നേട്ടവുമായി ഹ്യുണ്ടായ്

ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ.57,115 കാറുകളും കയറ്റുമതിക്കായി 10,500 കാറുകളും ഉള്‍പ്പെടെ ആഭ്യന്തര വിപണിയില്‍ മൊത്തം 67,615 കാറുകള്‍ ജനുവരിയില്‍ ഹ്യുണ്ടായ് വില്‍പ്പന നടത്തി. 8.7 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയും 33.60 ശതമാനം പ്രതിമാസ വളര്‍ച്ചയും കമ്പനി നേടിയെടുത്തു.

പുതുക്കിയ ഇന്റീരിയറുകള്‍, മികച്ച സ്റ്റൈലിംഗ്, പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവ സഹിതമുള്ള ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ വരവാണ് കമ്പനിയെ വമ്പന്‍ വില്‍പ്പനയ്ക്ക് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ‘ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ല’ : സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ

‘ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പനയായ 57,115 യൂണിറ്റ് കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളര്‍ച്ച നേടി’ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here