ആരോഗ്യവകുപ്പിന്റെ പേരില്‍ നിയമന തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍

ആരോഗ്യവകുപ്പിന്റെ പേരില്‍ നിയമന തട്ടിപ്പ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍. അരവിന്ദ് വെട്ടിക്കലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന് 50,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്.

Also Read: വാഹന കുടിശ്ശിക നൽകിയില്ല; 42കുട്ടികളുടെ അധ്യായനം മുടക്കി കോൺഗ്രസ്‌ ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത്‌

കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചു. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവ് നല്‍കി. സമാനമായി നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News