പി എസ് സി യുടെ പേരിൽ നിയമന തട്ടിപ്പ്; തൃശ്ശൂർ സ്വദേശിനി കീഴടങ്ങി

പി എസ് സി യുടെ പേരിൽ നിയമന തട്ടിപ്പ് നടത്തിയവരിൽ ഒരാൾ കസ്റ്റഡിയിൽ. തൃശ്ശൂർ സ്വദേശിനി രശ്മിയാണ് കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിച്ചത്. അതേസമയം മറ്റൊരു പ്രതിയായ രാജലക്ഷ്മിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ALSO READ: സംസ്‌ഥാന സർക്കാർ നൽകുന്ന പെൻഷൻ തുകകൾ മുഴുവൻ നൽകുന്നത് കേന്ദ്രമെന്ന പ്രചാരണം നുണ; കെ കെ രാഗേഷ്

പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ഇവർ ജോലി വാഗ്ദാനം ചെയ്തിരുന്നു. 2 മുതൽ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്തതായാണ് കമ്മിഷണർ സി.നാഗരാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവർക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

ALSO READ: നിപ: സമ്പർക്ക പട്ടികയിൽ ഉള്ളത് 1,177 പേർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News