പത്തനംതിട്ട മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ലാ കലക്റ്റർ. ഡാമിൻ്റെ റെഡ് അലർട്ട് ലെവൽ 190 മീറ്ററാണ്. ഡാമിന്റെ സംഭരണശേഷി 192 മീറ്ററാണ്.192 . 63 മീറ്ററായി ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും. കക്കാട്ട് ആറ്റിലേക്ക് ജലം ഒഴുക്കും. ഏതുനിമിഷവും ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്. ആങ്ങാമുഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത. കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം.

Also read: ‘കരുവന്നൂർ നിലപാട് രാഷ്ട്രീയ പ്രേരിതം, പ്രതി ചേർത്തത് സംശുദ്ധരായ പൊതുപ്രവർത്തകരെ’: മന്ത്രി വി എൻ വാസവൻ

വടക്കൻ കേരളത്തിൽ അതി തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കണ്ണൂർ, കോഴിക്കോട് , വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്ന് മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം വ്യാപക മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര തീരദേശ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും നിർദേശം നൽകി. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് റെഡ് അലർട്ട് തുടരുകയാണ്. അപകട സാധ്യത മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News