ഒരിഞ്ചില്‍ താഴെ വലുപ്പമുള്ള ചിലന്തി; കൊന്ന് തിന്നത് വലിയ പാമ്പിനെ; വീഡിയോ വൈറല്‍

ചിലന്തിയുടെ വലുപ്പം ഒരിഞ്ചില്‍ താഴെ കൊന്ന് തിന്നത് ഒരു വലിയ പാമ്പിനെ. കേട്ടാല്‍ ആരും വിശ്വസിക്കില്ലെങ്കിലും ഇത് സാധിക്കുമെന്നാണ് ഇന്റര്‍നെറ്റില്‍ പ്രപരിക്കുന്ന വീഡിയോ പറയുന്നത്.

ഓസ്‌ട്രേലിയയിലെ റെഡ്ബാക്ക് സ്‌പൈഡര്‍ വിഷപ്പാമ്പിനെ കീഴ്പ്പെടുത്തി ഭക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. റെഡ്ബാക്ക് ചിലന്തികളുടെ രീതി അതീവ വിസ്മയകരമാണ്. റെഡ്ബാക്ക് ചിലന്തികള്‍ക്ക് ഒരിഞ്ചില്‍ താഴെ മാത്രമാണ് വലുപ്പം വളരെ ശക്തമായ വലനൂലുകളാണ് ഈ ചിലന്തികളില്‍ നിന്നു പുറത്തേക്കു വരിക. ഇത് ഇരകളുടെ ദേഹത്തേക്കു വീശി പിടികൂടും.

Also Read: അമേയ അയച്ച കത്തിൽ നടപടി; കടുങ്ങല്ലൂർ എൽ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ചു

തുടര്‍ന്ന് കൂടുതല്‍ വല വിരിച്ച് അവയെ ചലിക്കാനാകാത്ത വിധം കുടുക്കും. പിന്നീട് ഇരയുടെ ദേഹത്തേക്ക് റെഡ്ബാക്ക് സ്‌പൈഡര്‍ പല്ലുകളാഴ്ത്തി കടിക്കും. ഇവയുടെ വിഷപ്പല്ലുകളില്‍ നിന്നുള്ള കൊടുംവിഷം ഇരയുടെ ശരീരത്തില്‍ പ്രവേശിച്ച് ആന്തരിക ശരീരഭാഗങ്ങളെ ദ്രവീകരിക്കുകയും വലിച്ചുകുടിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് റെഡ്ബാക്ക് സ്‌പൈഡര്‍ ഇരയെ കൊന്ന് തിന്നുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News