
രണ്ട് പുതിയ എഐ പവേർഡ് പരസ്യ ഫീച്ചറുകൾ അവതരിപ്പിച്ച് റെഡിറ്റ്. ഉപയോക്താക്കളുടെ എൻഗേജ്മെന്റ് വർധിപ്പിക്കാനാണ് ഈ ഫീച്ചറുകൾ എന്ന് കമ്പനി പറഞ്ഞു. ‘റെഡിറ്റ് ഇൻസൈറ്റ്സ് പവേർഡ് ബൈ കമ്മ്യൂണിറ്റി ഇന്റലിജൻസ്’ എന്ന എഐ അധിഷ്ഠിത ടൂൾ പ്ലാറ്റഫോമിലെ യൂസേഴ്സ് ഇൻസൈറ്റ് നൽകാൻ സഹായിക്കും. ഇത് കമ്പനിയുടെ മാർക്കറ്റിങ് ടീമിന് സഹായിക്കും. ഇതിലൂടെ ട്രെൻഡുകൾ തിരിച്ചറിഞ്ഞ് മാർക്കറ്റിങ് ക്യാമ്പയിൻ ഉണ്ടാക്കാൻ ഉപകാരപ്രദമാണ്.
പരസ്യ വിപണിയിൽ വിപണനക്കാരെ ആകർഷിക്കുവാൻ കമ്പനികൾ മത്സരത്തിലാണ്. റെഡിറ്റ്, സ്നാപ്പ്, പിൻട്രസ്റ്റ് എന്നി കമ്പനികൾ പരസ്യത്തിനായി ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. ഫ്രാൻസിലെ പബ്ലിസിസ് ഗ്രൂപ്പ് ഇതിനകം തന്നെ റെഡ്ഡിറ്റ് ഇൻസൈറ്റ്സ് ഉപയോഗിക്കുന്നുണ്ടെന്നും ജൂലൈയിൽ മറ്റ് പരസ്യ ഏജൻസികൾക്കും ഇത് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെൻ വോങ് ആണ് കമ്പനിയുടെ പുതിയ ഫീച്ചർ അറിയിച്ചത്.
Also read – ഇനി വാട്ട്സ്ആപ്പിലും പരസ്യം: പേഴ്‌സണൽ ചാറ്റുകളിൽ കാണേണ്ടി വരുമോ?
കമ്മ്യൂണിറ്റി നിയമങ്ങൾ പാലിക്കുവാനും കൺടൻന്റ് നന്നായി മനസിലാക്കുവാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ ടൂളുകളും റെഡിറ്റ് മാർച്ചിൽ പുറത്തിറക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here