ബഡ്ജറ്റ് ഫോണുകള്‍ നോക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം ; റെഡ്മി A5 പുറത്തിറക്കി

ഷവോമി സബ് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണായ റെഡ്മി A5 ചൊവ്വാഴ്ച ഇന്ത്യയില്‍ പുറത്തിറക്കി. റെഡ്മി A5 ഒരു 4ജി ഫോണ്‍ ആണ് . ബജറ്റ് വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവരെ ലക്ഷ്യമിട്ടാണ് ഈ റെഡ്മി ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് . ഈ മാസം ആദ്യം ആഗോള വിപണിയില്‍ റെഡ്മി A5 ബജറ്റ് 4ജി സ്മാര്‍ട്ട്ഫോണ്‍ ഷവോമി ലോഞ്ച് ചെയ്തിരുന്നു.
ഇന്ത്യയില്‍ ജയ്സാല്‍മര്‍ ഗോള്‍ഡ്, പോണ്ടിച്ചേരി ബ്ലൂ, ജസ്റ്റ് ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകുക. 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 6,499 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയാണ് വില. 10,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റിലെ ഏറ്റവും വലുതും സുഗമവുമായ ഡിസ്പ്ലേയുമായിട്ടാണ് റെഡ്മി A5 പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: 7000 എംഎഎച്ചിന്‍റെ യമണ്ടൻ ബാറ്ററി, കൂളാകാൻ വേപ്പർ ചേമ്പർ; വിപണി പിടിക്കാൻ കെ13 നുമായി ഓപ്പോ

120Hz വരെ റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഇതില്‍ ഉള്ളത്.
യൂണിസോക് T7250 ഒക്ടാ-കോര്‍ പ്രോസസര്‍, 32MP മെയിന്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 15W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ, 5200mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും റെഡ്മി A5 ല്‍ ഉണ്ട്.
ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ് ലൈൻ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here