ഇനി ചാർജ് തീരുമെന്ന് ടെൻഷൻ വേണ്ട; റെഡ്മി കെ90 മാക്സ് വരുന്നു 8550 എംഎഎച്ച് ബാറ്ററിയുമായി

redmi k90 max

വമ്പൻ ബാറ്ററി ഫീച്ചറുമായി റെഡ്മിയുടെ പുതിയ സ്മാർട്ട് ഫോൺ ആയ കെ 90 മാക്സ് എപ്രിൽ 21ന് പുറത്തിറക്കും. ചൈനയിലാണ് റെഡ്മി കെ90 മാക്സ് പുറത്തിറക്കുക. ഈ ഫോണിന്‍റെ സവിശേഷതകളും പ്രത്യേകതകളും വ്യക്തമാക്കുന്ന ഒരു ചെറു വെബ്സൈറ്റ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിൽ അരങ്ങേറ്റം കുറിച്ച നിലവിലുള്ള റെഡ്മി കെ 90, റെഡ്മി കെ 90 പ്രോ മാക്സ് എന്നിവയുടെ പിൻഗാമിയായാണ് കെ90 മാക്സ് എത്തുക. ഇതേ സ്മാർട് ഫോൺ ഷവോമി 17T എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഒരു സ്മാർട്ട്‌ഫോണിനുള്ളിൽ ഇതുവരെ സ്ഥാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂളിങ് ഫാൻ റെഡ്മി കെ90 മാക്സ് മോഡലിലുണ്ടാകും. ഏകദേശം 100 സെക്കൻഡിനുള്ളിൽ കൂളിംഗ് സിസ്റ്റം താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 9500 SoC പ്രോസസർ, 100W വയർഡ് ചാർജിംഗും 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗും ഉൾപ്പെടുന്ന 8,550mAh, ഐ പ്രൊട്ടക്ഷൻ മോഡുള്ള 1.5K റെസല്യൂഷൻ 6.83 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഈ ഫോണിന്‍റെ അടിസ്ഥാന സവിശേഷത.

Also Read- ആരെയും മയക്കുന്ന ഡിസൈൻ; ഗൂഗിൾ പിക്സൽ 11 ഫീച്ചറുകൾ പുറത്ത്

ഇതുവരെ സ്മാർട്ട് ഫോണുകൾക്ക് ഇല്ലാത്ത നിരവധി മറ്റ് ഫീച്ചറുകളും ഈ ഫോണിനുണ്ടാകും. ഇതിന്‍റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷവോമിയുടെ ബ്രാൻഡിൽ ഇതേ ഫോൺ ഇന്ത്യയിൽ എത്തുമെന്നാണ് അനൌദ്യോഗിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News