അമിതവണ്ണം ഒഴിവാക്കാൻ പരിശ്രമിക്കുകയാണോ, ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം

Reduce Over weight

ഭക്ഷണം കഴിക്കാതിരിക്കുന്നതല്ല വണ്ണം കുറക്കാനുള്ള ശരിയായ മാർഗ്ഗം. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതും, അതിന്റെ കൂടെ വ്യായാമം ചെയ്യുന്നതുമാണ് വണ്ണം കുറക്കുവാനുള്ള ശരിയായ രീതി.

Also Read: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്

വണ്ണം കുറക്കാൻ പരിശ്രമിക്കുന്നവർ ഭക്ഷണകാര്യത്തലും ശ്രദ്ധ ചെലുത്തണം. വണ്ണം കുറക്കാൻ വേണ്ടി ഭക്ഷണം കഴിക്കാതിരിക്കുന്നത് അനാരോഗ്യകരമായ അവസ്ഥയിലേക്കായിരിക്കും എത്തിക്കുക. വണ്ണം കുറക്കുവാനുള്ള ഡയറ്റിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇവയാണ്.

Also Read: ആത്മഹത്യ ചെയ്യാനായി പെൺകുട്ടി റെയിൽവേ ട്രാക്കിലെത്തി, പക്ഷെ ട്രാക്കിൽ കിടന്നുറങ്ങി പോയി; വൈറലായി വീഡിയോ

  • റെഡ് മീറ്റ് വിഭവങ്ങൾ പരമാവധി ഒഴിവാക്കുക. മട്ടൺ, ബീഫ് മുതലായവയാണ് റെഡ് മീറ്റ്. ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട് അതിനാൽ പരമാവധി അവ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
  • ബേക്കറി ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. പഞ്ചസാരയും, കൊഴുപ്പും, കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വണ്ണം കൂടാനുള്ള സാധ്യതയും കൂടും
  • ചീസിൽ കൊഴുപ്പും സോഡിയവും ധാരാളം അടങ്ങിയിരിക്കുന്നു, അതിനാൽ ചീസ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും അതിനാൽ ചീസിന്റെ ഉപയോഗം പരമാവധി കുറക്കുക.
  • ശീതള പാനീയങ്ങളിൽ കൃത്രിമ മധുരമാണ് ഉപയോഗിക്കുന്നത്. അതിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാൽ അവയും ഒഴിവാക്കുക.
  • കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണം ഉപേക്ഷിക്കുന്നതും വണ്ണം കുറക്കാൻ സഹായിക്കും

ആരോഗ്യ വിദഗ്ധന്റെ ഉപദേശത്തിനനുസരിച്ച് മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News