
സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലെന്ന് മന്ത്രി വി ശിവകുട്ടി. വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിൽ ലക്ഷങ്ങളാണ് വാങ്ങുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also read: സ്വരാജ് കലുഷരാഷ്ട്രീയത്തിനുള്ള മറുമരുന്ന്; കെ പി രാമനുണ്ണി
പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ നൽകി കോച്ചിംഗ് ആവശ്യമില്ല. ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലാണ്. കളിക്കാനും പത്രം വായിക്കാനും കുട്ടികൾക്ക് സമയം കിട്ടാത്ത അവസ്ഥയാണ്. വിദ്യാർഥികളുടെ മാനസിക സംഘർഷം കുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്എന്നും മന്ത്രി വ്യക്തമാക്കി.
Also read: നിര്‍ബന്ധിത ഇയര്‍ ബാക്ക് സംവിധാനം; സാങ്കേതിക സര്‍വകലാശാലയിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി
നമ്മുടെ അധ്യാപകർ നല്ല കഴിവുള്ളവരാണ്. കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം. പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ല. ട്യൂഷന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

