സെക്‌സിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പങ്കാളിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു

സെക്‌സിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പങ്കാളിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. 28കാരിയുടെ കഴുത്തിലാണ് സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ശിവം കുമാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഇരുവരും വിവാഹിതരാണെന്നും ഇവര്‍ തമ്മില്‍ വിവേഹതരബന്ധം നിലനിന്നിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച താനുമായി യുവാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ഇതിന് വിസമ്മതിച്ചപ്പോള്‍ ശിവം കഴുത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ശിവം കുമാറിനൊപ്പമായിരുന്നു താമസം. വിവാഹം കഴിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ശിവംകുമാറുമായി ശാരീരികബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഇയാള്‍ വിവാഹിതനാണെന്ന് മനസിലാക്കിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.

also read; സെപ്റ്റംബറോടെ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here