
പ്ലസ് ടു യോഗ്യതയുള്ളവർക്ക് മലബാർ ക്യാൻസർ സെന്ററിലും റീജിയണൽ ക്യൻസർ സെന്ററിലും വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം വന്നെത്തി. കരാടിസ്ഥാനത്തിലാണ് നിയമനം.റീജിയണൽ ക്യാൻസർ സെൻ്ററിൽ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, സംസ്ഥാന/കേന്ദ്ര അംഗീകൃത ഫാർമസി ഡിപ്ലോമ, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, കൂടാതെ അംഗീകൃത ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. നിയമന കാലാവധി ഒരു വർഷമാണ്.18 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോം റീജിയണൽ ക്യാൻസർ സെൻ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, സി.വി. എന്നിവ സഹിതം ഡയറക്ടർ, റീജിയണൽ ക്യാൻസർ സെൻ്റർ, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ 2026 മെയ് 30 വൈകിട്ട് 3.30-നകം ലഭിക്കണം.
also read: കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഒഴിവുകൾ
മലബാർ ക്യാൻസർ സെൻ്റർ സോഷ്യൽ വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം ( നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രതിമാസം 32,000 രൂപ ഏകീകൃത ശമ്പളമാണ് ലഭിക്കുക. 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് കഴിവും അഭികാമ്യമാണ്. ടൈപ്പിംഗ് കഴിവ് അഭിമുഖത്തിൽ വിലയിരുത്തും.നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്കാണ് നിയമനം. പദ്ധതി അടിസ്ഥാനത്തിലുള്ള ഈ തസ്തികകളിൽ ഒരു വർഷത്തേക്കോ പദ്ധതി പൂർത്തിയാകുന്നതുവരെയോ നിയമനം ഉണ്ടായിരിക്കും.
എഴുത്തുപരീക്ഷയിലൂടെയോ അഭിമുഖത്തിലൂടെയോ ആയിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷയും അഭിമുഖവും മലബാർ ക്യാൻസർ സെൻ്റർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും. താൽപ്പര്യമുള്ളവർ മലബാർ ക്യാൻസർ സെൻ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 2026 മെയ് 20 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. https://mcconline.in/MCCONLINEAPP/notif_127.pdf

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

