കോൺ​ഗ്രസ് വഞ്ചനയ്ക്കിരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണം: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

CPIM

കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വഞ്ചനക്കിരയായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്.

Also read: മാധ്യമ പ്രവർത്തകന്റെ മകൾക്കെതിരെ യുഎപിഎ കേസ്; പ്രചരിക്കുന്ന പോസ്റ്റ് വ്യാജം, വസ്തുതയിതാ

ഡി സി സി സെക്രട്ടറി ആയിരുന്ന സുധീർകുമാറിന്റെ വീട്ടിലാണ് ഇബ്രാഹിം ഹാജി ജീവനൊടുക്കിയത്. എല്ലാവിധ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി സഹകരണത്തിന്റെ മേലങ്കി അണിയിച്ച് നിക്ഷേപകരെ പ്രലോഭിപ്പിച്ച് പണം തട്ടിയെടുക്കുകയാണ് സൊസൈറ്റി ഭാരവാഹികൾ ചെയ്തിരിക്കുന്നത്
നിക്ഷേപകരുടെ സമ്പാദ്യം തിരിച്ചുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Also read: നയപ്രഖ്യാപനം പ്രതീക്ഷയ്ക്ക് വിരുദ്ധം; തിരുത്തലിനുള്ള സൂചനകളും കാണുന്നില്ല: പിണറായി വിജയൻ

ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ നിക്ഷേപ തുക മുഴുവനും അദ്ദേഹത്തിൻറെ ഭാര്യക്കും മക്കൾക്കും ലഭിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിനോടും സഹകരണ വകുപ്പിനോടും സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News