‘ഞാൻ ഇപ്പോഴും കേരള സർവകലാശാലയുടെ രജിസ്ട്രാർ ആണ്’: കേരള സർവകലാശാല വൈസ് ചാൻസലർക്ക് രജിസ്ട്രാറുടെ മറുപടി

ANIL KUMAR

താൻ ഇപ്പോഴും കേരള സർവകലാശാലയുടെ രജിസ്ട്രാർ ആണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർക്ക് രജിസ്ട്രാറുടെ മറുപടി. സിൻഡിക്കേറ്റാണ് തന്നെ രജിസ്ട്രാറായി നിയമിച്ചത്. മെഡിക്കൽ ആവശ്യത്തിനായാണ് ഇന്ന് അവധി അപേക്ഷിച്ചത്. നാളെ സർവകലാശാലയിൽ എത്തുമെന്നും രജിസ്ട്രാർ കെഎസ് അനിൽകുമാർ പറഞ്ഞു. ഇന്നത്തെ അവധി അപേക്ഷ വൈസ് ചാൻസലർ നേരത്തെ നിഷേധിച്ചിതിനെ തുടർന്നാണ് രജിസ്ട്രാറുടെ മറുപടി.

Also read – ‘ദാവൂദ് എന്ന ക്ലിനിക്കൽ വർഗീയ പ്രൊപ്പഗണ്ട മേയ്ക്കറുടെ മാനിപ്പുലേഷൻ’; മുൻ വണ്ടൂർ എം എൽ എയുമായി ബന്ധപ്പെട്ട സി ദാവൂദിന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വിലക്ക്. സർവകലാശാല ആസ്ഥാനത്ത് കയറരുത് എന്ന് വൈസ് ചാൻസലർ കത്ത് നൽകിയിരുന്നു. കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ ഡോ. സിസാ തോമസ് ആണ് കത്ത് നൽകിയത്. സിസാ തോമസിനെ കേരള സർവകലാശാലയുടെ ചുമതലയുണ്ടായിരുന്നത് 8-ാം തീയതി രാത്രി 12 മണി വരെയാണ്.രജിസ്ട്രാർ കെഎസ് അനിൽകുമാറിന് മെയിൽ മുഖാന്തരം അറിയിപ്പ് നൽകിയത് രാത്രി 11.50 നാണ്. രജിസ്ട്രാർ സസ്പെൻഷനിൽ ആണ് എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News