
ഹയര്‍ ദി ബെസ്റ്റ് പദ്ധതിയിലേക്കുള്ള റജിസ്ട്രേഷന്‍ മൂവായിരം കടന്നു. ജില്ലാ തലത്തിലുള്ള പദ്ധതിയിലെ രണ്ടാമത്തെ തൊഴില്‍ മേള 2025 ജൂണ്‍ 24, ചൊവ്വാഴ്ച തിരുവല്ല ടൈറ്റസ് II ടീചേര്‍സ്സ് ട്രെയിനിങ്ങ് കോളേജില്‍ കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഹയര്‍ ദി ബെസ്റ്റ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങളില്‍ താത്പര്യമുള്ള തൊഴിലന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി അവസരമൊരുക്കുന്ന പദ്ധതിയാണിത്. 2025 മാര്‍ച്ച് 28 ന് ജില്ലയിലെ നൂറോളം വരുന്ന സ്ഥാപനങ്ങള്‍ പങ്കെടുത്തു കൊണ്ട് തുടക്കമിട്ട ഈ പദ്ധതിയിയുടെ ജില്ലാ തലത്തിലെ ആദ്യ തൊഴില്‍ മേള പത്തനംതിട്ട കതൊലിക്കേറ്റ് കോളേജില്‍ വെച്ച് ബഹു. ജില്ലാ കളക്റ്റര്‍ ശ്രീ. പ്രേം കൃഷ്‍ണന്‍, ഐ എ എസ് അവര്‍കള്‍ ജൂണ്‍ 10 ന് ഉദ്‍ഘാടനം ചെയ്തിരുന്നു. പദ്ധതി വഴി ഇതു വരെ ആയിരത്തി അഞ്ഞൂറിലേറെ തൊഴിലവസരങ്ങള്‍ ജില്ലയില്‍ ലഭ്യമാണ്.
Also read: തൊഴിലവസരങ്ങളുടെ വാതായനം; കണ്ണൂരില്‍ വിജ്ഞാന കേരളം മെഗാ ജോബ് ഫെയര്‍ നടത്തി
ജില്ലാ തലത്തിലുള്ള പദ്ധതിയിലെ രണ്ടാമത്തെ തൊഴില്‍ മേള 2025 ജൂണ്‍ 24, ചൊവ്വാഴ്ച തിരുവല്ല ടൈറ്റസ് II ടീചേര്‍സ്സ് ട്രെയിനിങ്ങ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. തിരുവല്ല, പുളിക്കീഴ്, മല്ലപ്പള്ളി എന്നിവിടങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളാണ് വിവിധ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഒഫ്തൽമോളജിസ്റ്റ്, സീനിയർ ഓപ്റ്റോമെട്രിസ്റ്റ്, ഫാർമസിസ്റ്റ്, റെസപ്ഷനിസ്റ്റ്, OPD അസിസ്റ്റന്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഓപ്പറേഷന്‍ തീയേറ്റര്‍ നേഴ്സ്, അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവർ, ബില്ലിംഗ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, നഴ്‌സിംഗ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍, ട്രെയിനിങ്ങ് മാനേജര്‍, അസ്സോസ്സിയേറ്റ് ഏജന്‍സ്സി ഡെവലപ്‍മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ ബിസിനസ്സ് അസ്സോസ്സിയേറ്റ്, മെക്കാനിക്ക്, റിലേഷന്‍ഷിപ് മാനേജര്‍, സര്‍വീസ്സ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സര്‍വീസ്സ് അഡ്വൈസര്‍, പി ഡി ഐ ടെക്‍നീഷ്യന്‍ ട്രെയിനീ തുടങ്ങി നിരവധി അവസരങ്ങള്‍ തൊഴില്‍ മേളയില്‍ ലഭ്യമാണ്.
തുടക്കക്കാർക്കും മുൻപരിചയമുള്ളവർക്കും ഒരുപോലെ അനുയോജ്യമായ അവസരങ്ങളാണിവ. തൊഴിലവസരങ്ങള്‍ സംബന്ധിച്ചും, പരിശീലനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here