
ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ദില്ലി രാംലീല മൈതാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം മറ്റ് ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.
ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയാണ് രേഖ ഗുപ്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ മജിന്ദർ സിങ് സിർസ,കപിൽ മിശ്ര,പർവേശ് മർമ ,ആശിഷ് ഷൂട്, രവീന്ദർ ഇന്ദ്രജ് സിങ്, പങ്കജ് കുമാർ സിങ്ങ് എന്നിവരും സത്യതിജ്ഞ ചെയ്തിട്ടുണ്ട്.
ALSO READ; ന്യൂദില്ലി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; റെയില്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് കേന്ദ്രമന്ത്രിമാർ, തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.മഹാരാഷ്ട്ര മുഖ്യമന്ത്രി, ദേവേന്ദ്ര ഫട് നാവിസ്,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്, തുടങ്ങി എൻ ഡി എ ഭരിക്കന്ന സംസ്ഥാനങ്ങളിലെ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ ചടങ്ങിന്റെ ഭാഗമായി. സിനിമാ -കായിക താരങ്ങൾക്കും ചടങ്ങിൽ ക്ഷണമുണ്ടായിരുന്നു.
വലിയ ഉത്തരവാദിത്തമാണ് താൻ ഏറ്റെടുക്കുന്നതെന്നും തന്റെ മുഖ്യമന്ത്രി സ്ഥാനം സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാണെന്നും രേഖ ഗുപ്ത പ്രതികരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കായുള്ള പ്രതിമാസ ധനസഹായമായ 2500 രൂപ ഉടൻ നൽകുമെന്ന് രേഖ ഗുപ്ത കൂട്ടിച്ചേർത്തു.സത്യ പ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളും ലാലലീല മൈതാനത്ത് അരങ്ങേറി. ഇരുപത്തയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയയാണ് രാജ്യതലസ്ഥാനത്ത് വിന്യസിച്ചത്.
70 നിയമസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ദില്ലിയിൽ അധികാരത്തിലെത്തിയത്..ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ദില്ലിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ രേഖ ഗുപ്ത ഷാലിമാർ ബാഗില്‍ നിന്നും 29595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.27 വർഷത്തിനുശേഷമാണ് ദില്ലിയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here