ഗൾഫിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ; അനുമതി കാത്ത് മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനിൽ

ഏഴ് ദിവസം മുൻപ് ഗൾഫിൽ ആത്മഹത്യ ചെയ്തയാളിൻ്റെ മൃത്ദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിലാണ് തർക്കം.ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയയാണ് രംഗത്ത് വന്നിരിക്കുന്നത്.

വിവാഹിതനായ ജയകുമാർ സഫിയയുമൊത്തു കഴിഞ്ഞ നാല് വർഷമായി ഒരുമിച്ചു താമസിക്കുകയാണ്. മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബന്ധുക്കൾ ഏറ്റെടുക്കണം എന്നാണ് സഫിയയുടെ ആവശ്യം. അധിക ദിവസം മൃതദേഹം ദുബായിയിൽ സൂക്ഷിക്കാനാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും അതിന്റെ ഫലമായി നാട്ടിലെത്തിച്ചശേഷം വിളിച്ചാൽ മതിയെന്ന് കുടുംബാംഗങ്ങൾ അറിയിക്കുകയുമായിരുന്നു.

Also Read: ‘അച്ഛൻ വല്ലപ്പോഴുമേ വരൂ, കാണാതായപ്പോൾ ഹോട്ടലുകാർ എന്നെ വിളിച്ചു’; കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകൻ

സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.എന്നാൽ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടെല്ലെന്നും എൻആർ ഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും മാണ് ബന്ധുക്കൾ പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിയത്. നിലവിൽ ആംബുലൻസിൽ കയറ്റി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കാത്തു കിടക്കുകയാണ്.മൃതദേഹം ഏറ്റുവാങ്ങാൻ സബിയയുടെ പേരാണ് വെച്ചിരുന്നത്. മരിച്ചയാൾ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിനായി കേസ് നൽകിയിട്ടുണ്ട്. മൂന്നു വർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇയാൾ സുഹൃത്തായ സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെയാണ് വീണ്ടും ഇയാൾ പോയത്.

Also Read: കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകം; മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അതേ സമയം , മൃതദേഹം ഏറ്റെടുക്കണമെങ്കിൽ രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം. അല്ലെങ്കിൽ അവർക്ക് പ്രശ്നമില്ലെന്നുള്ള എൻഒസി ലഭിക്കണം. കുടുംബാംഗങ്ങളെ വിളിച്ചിട്ട് അവർ ഫോണെടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇനി പൊലീസ് അനുമതിയുണ്ടെങ്കിൽ മാത്രമേ യുവതിക്ക് മൃതദേഹം സംസ്കരിക്കാനാകൂ. മരിച്ചത് ഏറ്റുമാനൂർ സ്വദേശിയായതിനാൽ ആലുവ പൊലീസിന് അനുമതി നൽകാനാകില്ലെന്നാണ് പൊലീസ് വ്യക്തദാക്കുന്നത്. അനുമതിക്കായി കാത്തിരിക്കുകയാണ് യുവതി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here