
സാങ്കേതിക വിദ്യയിൽ കമ്പനിയുടെ ഹോം ലൈനപ്പ് വികസിപ്പിക്കാനൊരുങ്ങി ജിയോ. എഎക്സ് 6000 വൈഫൈ 6 റൂട്ടർ കമ്പനി പുറത്തിറക്കി. വലിയ വീടുകളിലും സ്മാർട്ട് ഹോമുകളിലും ഈ വൈഫൈ റൂട്ടർ ഉയർന്ന പ്രകടനം കാഴ്ചവെക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഉപഭോക്താക്കൾക്കായാണ് ജിയോ റൂട്ടർ വിഭാവനം ചെയ്തിട്ടുള്ളത്.
ഡ്യുവൽ-ബാൻഡ് ഫ്രീക്വൻസികളെ പിന്തുണയ്ക്കുകയും 6000 എംബിപിഎസ് വരെ വേഗതയും ഈ റൂട്ടർ വാഗ്ദാനം ചെയ്യുന്നു. ഈ റൂട്ടർ ഒന്നിലധികം ഉപകരണങ്ങൾക്ക് ഒരേസമയം തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പ് നൽകും. നെറ്റവർക്ക് തടസ്സങ്ങൾ അനുഭവപ്പെട്ടാലും ഡാറ്റ വിതരണം ഉറപ്പാക്കാൻ ഓർത്തോഗണൽ ഫ്രീക്വൻസി-ഡിവിഷൻ മൾട്ടിപ്പിൾ ആക്‌സസ് എന്ന സംവിധാനം ഈ റൂട്ടറിലുണ്ട്. മൾട്ടി-യൂസർ, മൾട്ടിപ്പിൾ-ഇൻപുട്ട്, മൾട്ടിപ്പിൾ-ഔട്ട്‌പുട്ട് തുടങ്ങിയ സാങ്കേതികവിദ്യകളും ഈ ഉത്പന്നം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. 2,000 ചതുരശ്ര അടി വരെ വിസ്തൃതിയിൽ വൈഫൈ സിഗ്നലുകൾ വ്യാപിപ്പിക്കാൻ ഈ വൈഫൈ റൂട്ടറിന് കഴിയും.
Also read – വിയർപ്പും വെള്ളവും ഇനി പ്രശ്നമല്ല; അത്‌ലറ്റുകൾക്കായി മെറ്റാ ഓക്ലി സ്മാർട്ട് ഗ്ലാസുകൾ ഇതാ
സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സൈബർ ഭീഷണികളിൽ നിന്ന് സുരക്ഷിതമായ ബ്രൗസിംഗ് അനുഭവം ഉറപ്പാക്കുന്നതിനും ഇതിൽ ഡബ്ലിയുപിഎ 3
ഇൻസ്ക്രിപ്ഷനുണ്ട്. റിലയൻസ് ജിയോ എഎക്സ് 6000 വൈഫൈ 6 യൂണിവേഴ്സൽ റൂട്ടറിന്റെ വില 5,999 രൂപ ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here