സ്റ്റാച്യു ഓഫ് യൂണിറ്റിയെ വളഞ്ഞ് റിലയൻസ് !

സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും ബിസിനസ് ശൃംഖല സൃഷ്ടിക്കാൻ റിലയൻസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ. ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്മെന്റുകൾ തുടങ്ങിയവ നിർമിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.

റിലയൻസ് എസ്ഒയു എന്ന കമ്പനിയുടെ കീഴിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. താമസസൗകര്യങ്ങൾക്ക് പുറമെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഹൗസ്ബോട്ട് സർവീസുകൾ തുടങ്ങാനും ആലോചനയിലുണ്ട്. എന്നാൽ റിലയൻസിന്റെ പദ്ധതികൾക്ക് ഇതുവരെയും അന്തിമാനുമതി ലഭിച്ചതായി റിപ്പോർട്ടുകളില്ല.

2018ലാണ് സർദാർ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിലെ കെവാദിയയിൽ നർമദ നദിക്കരയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News