മത വിദ്വേഷം; കര്‍മ്മ ന്യൂസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വയനാട് സൈബര്‍ പൊലീസ്

മത വിദ്വേഷം വളര്‍ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത കര്‍മ്മ ന്യൂസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വയനാട് സൈബര്‍ പൊലീസ്. ഫെബ്രുവരി 16ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് ഐ.പി.സി 153 എ പ്രകാരം നടപടിയെടുത്തത്. വയനാട് ഇസ്ലാമിക ഗ്രാമമാണെന്നും, മലേഷ്യയില്‍ നിന്ന് ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും, ഐ.എസ് പിടിമുറുക്കുന്നുണ്ടുമെന്നുമുള്ള വാര്‍ത്തക്കെതിരെയാണ് നടപടി.

ALSO READ ;‘ഭാര്യയുടെ പ്രസവം വീട്ടിൽ നടത്താൻ നിർബന്ധിച്ച സോമൻ’, ചെയ്‌തത്‌ ശരിയോ തെറ്റോ? തെറി വിളിക്കും മുൻപ് സംവിധായകന് പറയാനുള്ളത് കേൾക്കാം

ടര്‍ഫുകള്‍ തിവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാകുന്നുണ്ടെന്നും, കളിയുടെ മറവില്‍ കൊഴുക്കുന്നത് തീവ്രവാദവും മയക്കുമരുന്നുമാണെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നു. വീഡിയോക്ക് താഴെ വരുന്ന കമന്റുകളും മറ്റും പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് പൊലീസ് സ്വമേധയാ നടപടി സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here