മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: രാഷ്ട്രീയ പക്വതയില്ലെന്ന് രാഹുല്‍ ഗാന്ധി വീണ്ടും തെളിയിച്ചുവെന്ന് ആനി രാജ

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ പക്വതയില്ലെന്ന് രാഹുല്‍ ഗാന്ധി വീണ്ടും തെളിയിച്ചെന്ന് വയനാട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആനി രാജ.രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയം രാഹുല്‍ പഠിക്കണമെന്നും അവര്‍ പറഞ്ഞു.ബീഹാറില്‍ സുവിശേഷ പ്രവര്‍ത്തകനെതിരെയുള്ള ആക്രമണത്തില്‍ മതേതര സമൂഹം രംഗത്ത് വരണമെന്നും ആനി രാജ പറഞ്ഞു. മൂന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

ALSO READ:   കൊച്ചി വാട്ടര്‍ മെട്രോയുടെ ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

രാഹുല്‍ ഗാന്ധി അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാവുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം രാഹുല്‍ പഠിക്കണം. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് തിരിച്ചടിയാവുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റേതാണോ എന്ന് അവര്‍ വിശദീകരിക്കണം. രാഷ്ട്രീയ വിഷയങ്ങളില്‍ പക്വതയുള്ള നിലപാടില്ലാത്തതിന്റെ തെളിവാണ് ഇതെന്നും ആനിരാജ പറഞ്ഞു.

2014 മുതല്‍ രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ബീഹാറിലേത്. മത ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളുമുള്‍പ്പെടെ സംഘപരിവാര്‍ ആക്രമണങ്ങക്ക് ഇരയാവുന്നത് ബ്രാഹ്‌മണ്യ മേധാവിത്വം അധികാര കേന്ദ്രമാവുന്നത് കൊണ്ടാണെന്നും അവര്‍ പറഞ്ഞു.

ALSO READ:  കൊല്ലത്ത് ബിജെപിയിൽ തമ്മിലടി രൂക്ഷം; നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചു

തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന വട്ട പര്യടനങ്ങളിലാണ് സ്ഥാനാര്‍ത്ഥി.ജയിച്ചാല്‍ വയനാടിന്റെ ശബ്ദമായി ഇവിടെയുണ്ടാവുമെന്ന് ഓരോ വോട്ടറേയും നേരില്‍ കണ്ട് ആനി രാജ പറയുന്നു.മാര്‍ച്ച് ഒന്നിന് ആരംഭിച്ച പ്രചാരണം ഇപ്പോള്‍ തുറന്ന വാഹനത്തിലാണ്. തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം കൂടി ആനിരാജ ഓരോ കേന്ദ്രങ്ങളിലും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here