വിണ്ടു കീറിയ കാലുകള്‍ക്ക് ഇതാ ചില പരിഹാര മാര്‍ഗങ്ങള്‍

മുഖത്തിന് നല്‍കുന്ന അതേ പരിചരണം നമ്മള്‍ കാലുകള്‍ക്കു നല്‍കണം. തണുപ്പുകാലത്ത് കാലുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. പാദങ്ങള്‍ മൃദുലമാക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ ഇതാ.

കാലുകള്‍ക്കായി പ്രത്യേക മോയിസ്ചറൈസര്‍ ഉപയോഗിക്കാം. ഇവ മോയിസ്ചറൈസ് ചെയ്യുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യും.

കാലുകളിലെ മൃതകോശങ്ങള്‍ 20 മിനിറ്റോളം ചെറു ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവച്ചശേഷം ഒരു ഫൂട്ട് സ്‌ക്രബ്ബറോ പ്യൂമിസ് സ്റ്റോണോ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്

തേനിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുക മാത്രമല്ല അണുബാധകളെ അകറ്റി നിര്‍ത്തുകയും ചെയ്യും

ഒരു ബാന്‍ഡേജ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് വരണ്ടുപൊട്ടിയ കാല്‍പാദങ്ങള്‍ക്ക് ഒരു സുരക്ഷാവലയമാകുകയും അഴുക്ക് കയറാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും

മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കാലില്‍ സോക്സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ലത്‌

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News