‘സംഗീതലോകത്തെ ഒരു യുഗത്തിന് അന്ത്യം’; ആശാ ഭോസ്‌ലെയെ സ്മരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan + udf + bjp

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആശാ ഭോസ്‌ലെയെ സ്മരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വിരഹവും പ്രണയവും താളവും സമന്വയിപ്പിച്ച്‌ തലമുറകളെ പാടിയുണർത്തിയ ‘ഏഷ്യയുടെ വാനമ്പാടി’ ആശാ ഭോസ്‌ലെയുടെ ശബ്ദം നിലച്ചിരിക്കുന്നു. പാട്ടോർമകൾ കാലത്തെ അതിജീവിച്ച്‌ കാലമെത്ര കഴിഞ്ഞും സംഗീത പ്രേമികൾക്കുള്ളിൽ തെളിഞ്ഞുനിൽക്കും. സംഗീതലോകത്തെ ഒരു യുഗത്തിനാണ്‌ ഇവിടെ അന്ത്യമായിരിക്കുന്നത്‌.

വേറിട്ട ശബ്ദവും ആലാപന ശൈലിയുംകൊണ്ട്‌ വിസ്മയം തീർത്ത ഗായികയായിരുന്നു ആശാ ഭോസ്‌ലെ. പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യൻ ക്ലാസിക്കലുകളുടെ ആഴവും അവർക്ക്‌ ഒരുപോലെ വഴങ്ങി. ഗസലുകളും ഭജനകളുമെല്ലാം ആശാ ഭോസ്‌ലെയുടെ സ്വരമാധുര്യത്തിൽ ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങി. കാലത്തെ അതിജീവിക്കുന്ന ആ മധുരശബ്ദം എക്കാലവും മായാതെ നിറഞ്ഞുനിൽക്കും.

ALSO READ: 90 ഡിഗ്രി അൽപം നേരെയാകുന്നു; പ്രതിഷേധങ്ങൾക്കൊടുവിൽ ഭോപ്പാലിലെ കുപ്രസിദ്ധമായ പാലം പുനർരൂപകൽപ്പന ചെയ്യാൻ തീരുമാനം

ആശാ ഭോസ്‌ലെയുടെ വേർപാട്‌ സംഗീതലോകത്ത്‌ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ആശാ ഭോസ്‌ലെയെയും അവരെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വേദനയിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News