മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിൻ്റെ പ്രവർത്തനം അനുസ്മരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നടത്തിയ പ്രസംഗം വീണ്ടും ശ്രദ്ധേയമാകുന്നു.
രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനായ ഭരണാധികാരി എന്ന നിലയിലുള്ള ഡോ. മൻമോഹൻസിങിൻ്റെ പ്രവർത്തനവും വേണ്ടത്ര പഠനമില്ലാതെ ഡീമോണിറ്റേസഷൻ നടപ്പാക്കി രാജ്യത്തിന് ഭീമമായ ജിഡിപി വരുമാന നഷ്ടം വരുത്തിയ മോദി സർക്കാരിനെയും താരതമ്യപ്പെടുത്തിയായിരുന്നു ഡോ. ജോൺബ്രിട്ടാസ് എംപിയുടെ രാജ്യസഭയിലെ പ്രസംഗം.
2022 ഡിസംബറിൽ നടത്തിയ പ്രസംഗത്തിൽ കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്നം കണ്ടിരുന്നു എന്നും. സ്വപ്നത്തിൽ ഡോ. മൻമോഹൻ സിങ് തന്നോട് സംസാരിച്ചിരുന്നു എന്നുമാണ് പറയുന്നത്. ഇതു സംബന്ധിച്ച് തൻ്റെ ഫേസ്ബുക്ക് പേജിൽ ജോൺ ബ്രിട്ടാസിട്ട കുറിപ്പിൽ താൻ എന്തുകൊണ്ടാണ് അദ്ദേഹത്തെ സ്വപ്നം കണ്ടതെന്നും വിയോജിപ്പുകളേയും എതിർപ്പുകളെയും മാന്യതയോടെ നേരിട്ട ഭരണാധികാരിയായിരുന്നു ഡോ. മൻമോഹൻ സിങെന്നും വിശദീകരിക്കുന്നു.
ഡോ. ജോൺ ബ്രിട്ടാസ് എംപി തൻ്റെ ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോ:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here