ജവാനിൽ ഷാരുഖിന് ലഭിക്കുന്നത്; മറ്റ് താരങ്ങളുടെ പ്രതിഫലം

ബോളിവുഡ് ചിത്രം ജവാനിൽ അഭിനയിക്കുവാൻ ഷാരുഖ് ഖാൻ വാങ്ങിയ പ്രതിഫലത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിനായി 100 കോടി രൂപ പ്രതിഫലം ഷാരൂഖ് വാങ്ങിയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്. ഇത് കൂടാതെ കളക്ഷന്റെ 60 ശതമാനവും ഷാരുഖിന് ലഭിക്കും.

ALSO READ:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി കളക്ടര്‍

ചിത്രത്തിനായി വിജയ് സേതുപതി വാങ്ങിയ പ്രതിഫലം 21 കോടി രൂപയാണ്. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. അതുപോലെ നയൻതാരയുടെയും അരങ്ങേറ്റ ചിത്രമാണിത്. 10 കോടി രൂപയാണ് നയൻ‌താര ഇതിനായി വാങ്ങിയത്.

ചെന്നൈ എക്‌സ്പ്രസിന് ശേഷം ഷാരുഖ് ഖാനും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയാമണി വാങ്ങിയ പ്രതിഫലം 2 കോടി രൂപയാണ്. എന്നാൽ ദീപിക പദുക്കോണിന്റെ പ്രതിഫലത്തെ കുറിച്ച് റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. സാധാരണ നിലയിൽ താരം ഒരു ചിത്രത്തിനായി വാങ്ങുന്നത് 15 മുതൽ 30 കോടി രൂപ വരെയാണ്.

ALSO READ:സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജവാനിലൂടെ ഷാരൂഖ് ഖാൻ തിരികെ എത്തിയിരിക്കുന്നത്. 300 കോടി ബജറ്റിൽ ആറ്റ്‌ലി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണിത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News