‘ഓരോ രൂപയ്ക്കും മുപ്പത് പൈസ’; അല്ലു അർജുൻ ഏറ്റവും കൂടുതൽ പ്രതിഫലമുള്ള താരമായത് ഇങ്ങനെ

തെന്നിന്ത്യയിൽ ഏറ്റവും വലിയ ആരാധകസമൂഹമുള്ള നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. തെലുങ്കിന് പുറമേ മലയാളത്തിലും ഒരിടം പിടിച്ചുപറ്റാൻ അല്ലു അർജുന് സാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ എന്നതാണ് മറ്റൊരു പ്രത്യേകത. അല്ലു അർജുൻ ഓരോ സിനിമയ്ക്കും എത്ര രൂപയാണ് വാങ്ങുന്നത്? റിപ്പോർട്ടുകൾ പ്രകാരം താരം ഒരു നിശ്ചിത തുക ശമ്പളമായി വാങ്ങാറില്ല. പകരം, സിനിമ നേടുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അല്ലുവിന്റെ പ്രതിഫലം നിശ്ചയിക്കുന്നത്.

പ്രശസ്ത നിർമ്മാതാവും എഴുത്തുകാരനുമായ ധനഞ്ജയൻ അല്ലു അർജുന്റെ ഈ ബിസിനസ് മോഡലിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. സിനിമ നേടുന്ന വരുമാനത്തിൽ നിന്ന് ഓരോ രൂപയ്ക്കും 30 പൈസ എന്നിങ്ങനെയുള്ള റവന്യൂ ഷെയറിം​ഗ് രീതിയാണ് അല്ലു അർജുൻ പിന്തുടരുന്നത്. അങ്ങനെയെങ്കിൽ ചിത്രം 1000 കോടി നേടിയാൽ 300 കോടി അദ്ദേഹത്തിന് ലഭിക്കും. 500 കോടിയാണെങ്കിൽ 150 കോടിയാവും അല്ലു അർജുന് ലഭിക്കുക.

ALSO READ; കണക്കുകൾ അങ്ങോട്ട് ശരിയാകുന്നില്ലല്ലോ ..! 100 ​​കോടിയിലധികം രൂപ വെളിപ്പെടുത്തിയിട്ടില്ല; വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്

ലാഭവിഹിതത്തെക്കുറിച്ചോ നിശ്ചിത ശമ്പളത്തെക്കുറിച്ചോ അദ്ദേഹം ചർച്ച ചെയ്യാറില്ല. ഇത് നിർമ്മാതാക്കളുടെ സമ്മർദ്ദം കുറയ്ക്കാനും സിനിമയുടെ ബജറ്റ് നിയന്ത്രിക്കാനും സഹായിക്കുന്ന മികച്ചൊരു മാതൃകയാണെന്നും ധനഞ്ജയൻ ചൂണ്ടിക്കാട്ടി. ഒരു സിനിമയുടെ ബജറ്റ് 75 കോടി രൂപയാണെങ്കിൽ, ഇത്തരമൊരു മോഡൽ വഴി തുടക്കത്തിലെ ചിലവ് 25 കോടിയോളം കുറയ്ക്കാൻ നിർമ്മാതാവിന് സാധിക്കും. ഇത് സിനിമ വേഗത്തിൽ ലാഭത്തിലെത്താൻ സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News