ആരംഭിക്കലാമ! ഇനി കിടിലോസ്കി മോഡലുകളുടെ വരവ്; ചെന്നൈയിൽ പുതിയ ഡിസൈനിങ്ങ് സ്റ്റുഡിയോ തുറന്ന് റെനോ

renault

തമിഴ്‌നാട്ടിലെ ചെന്നൈയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ തുറന്ന് റെനോ. 1500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സ്റ്റുഡിയോ 1.5 ദശലക്ഷം യൂറോ (ഏകദേശം 15 കോടി രൂപ) നിക്ഷേപിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്ന ഇന്ത്യൻ വിപണിയോടുള്ള ഫ്രഞ്ച് കാർ നിർമ്മാതാവിന്റെ പ്രതിബദ്ധതയാണ് പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രതിഫലിപ്പിക്കുന്നത്.

യൂറോപ്പിന് പുറത്തുള്ള റെനോയുടെ ഏറ്റവും വലിയ ഡിസൈനിങ് കേന്ദ്രമാണിതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയ്ക്കായുള്ള പ്രത്യേക മോഡലുകൾക്ക് പുറമേ യൂറോപ്പിലേക്കടക്കമുള്ള മോഡലുകൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യകളും അതിനൂതന സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2005-ൽ പുണെയിലായിരുന്നു റെനോ ആദ്യം ഡിസൈനിങ് സ്റ്റുഡിയോ സ്ഥാപിച്ചത്.’

ALSO READ: കണ്ടാൽ ആരും കൊതിക്കും, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുത: ഇൻസ്റ്റ 360 എക്സ്5 ഇന്ത്യയിലെത്തി

പുതിയ മോഡലുകളും നിലവിലുള്ള മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പുകളും ഉൾപ്പടെ 2027ഓടെ ഇന്ത്യയിൽ അഞ്ച് പുതിയ മോഡലുകൾ പുറത്തിറക്കാനാണ് റെനോയുടെ പദ്ധതി. പുതിയ തലമുറ ഡസ്റ്റർ, അതിന്റെ 7 സീറ്റർ പതിപ്പ്, എസ്‌യുവികൾ, പ്രാദേശികമായി നിർമിക്കുന്ന ഒരു ഇലക്ട്രിക് വാഹനം, കൈഗർ, ട്രൈബർ എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ എന്നിവ പുതിയ നിരയിൽ ഉൾപ്പെടും. മൂന്നാം തലമുറ ഡസ്റ്റർ 2026-ലാകും എത്തുക. തൊട്ടുപിന്നാലെ 7സീറ്റർ വേരിയന്റും വന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News