സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍; ആദ്യം ചിരി… പിന്നെ കിടിലന്‍ മറുപടിയുമായി രണ്‍ജി പണിക്കര്‍

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എന്നാല്‍, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി, അല്ലെങ്കില്‍ അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിനായാണ് വോട്ട് ചെയ്തത്. എല്ലാ പരിമിതികള്‍ക്കും പരാധീനതകള്‍ക്കും ഉള്ളില്‍നിന്നുകൊണ്ടുതന്നെ ജനാധിപത്യത്തിന് അതിന്റേതായ അതിജീവന സംവിധാനമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Also Read : കുഞ്ഞിനെ 3 ദിവസത്തേക്ക് അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്; വിചിത്ര നിര്‍ദേശവുമായി പള്ളീലച്ചന്‍; ഈ നാടിന് എന്തുപറ്റിയെന്ന് സാന്ദ്രാ തോമസ്

ജനാധിപത്യം സ്വന്തം പരിഹാരമാര്‍ഗങ്ങള്‍ സ്വാഭാവികമായി കണ്ടെത്തുന്നത് അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണിതെന്നും രണ്‍ജി പണിക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News