ഭയങ്കരമായി മിസ് ചെയ്ത സിനിമ; വിക്രം മാത്രമല്ല സൂര്യയും ആടുജീവിതം വേണ്ടെന്ന് വെച്ചു

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസ് കാത്തിരിപ്പിലാണ് പ്രേക്ഷകർ. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കും മുൻപ് വേറെ പല നടന്മാരെയും ബ്ലെസിയും സംഘവും സമീപിച്ചിരുന്നു. അതിൽ വിക്രമും സൂര്യയും ഉൾപെടുന്നുണ്ട്. ഇപ്പോഴിതാ ആടുജീവിതത്തെ കുറിച്ച് സൂര്യ പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാ‌ടി.

ALSO READ: ‘ആള് വേറെ ലെവലാണ്’, ഫഹദ് ഫാസിൽ ഐസ്ക്രീം വാങ്ങിത്തന്ന കഥ പറഞ്ഞ് ഹരിശ്രീ അശോകൻ

കങ്കുവ എന്ന സൂര്യ ചിത്രത്തിന്റെ ഷൂട്ടിനിടെ ആണ് സൂര്യ ആ‍ടുജീവിതത്തെ കുറിച്ച് പറഞ്ഞത്.
ടീസറിന് മുൻപുള്ള ആടുജീവിതത്തിന്റെ സീനുകളൊക്കെ ലീക്ക് ആയിട്ടുണ്ടായിരുന്നു. പിന്നെ സിനിമയിലെ റിയൽ ലുക്ക് കണ്ടവരുമുണ്ട്. അവർ വഴിയാണ് ഞാൻ കങ്കുവയിൽ എത്തുന്നത്. പത്ത് പന്ത്രണ്ട് വർഷം മുൻപ് വിക്രത്തിനോടും സൂര്യ സാറിനോടും സംസാരിച്ച സ്ക്രിപ്റ്റ് ആണ് ആടുജീവിതം. അവർക്കൊക്കെ സിനിമയെ കുറിച്ച് ധാരണയും പ്രതീക്ഷയും ഉണ്ട്. സംസാരിച്ചിരുന്നപ്പോൾ വേരെ വർക്ക് ഏതെങ്കിലും ഉണ്ടോന്ന് സൂര്യ സാർ ചോദിച്ചു. ആടുജീവിതം കഴിഞ്ഞതെ ഉള്ളൂവെന്ന് പറഞ്ഞു. ബൈ പറഞ്ഞ് പോയ ആൾ വീണ്ടും ഷേക്കന്റ് തന്നിട്ട് ഞാൻ ഭയങ്കരമായി മിസ് ചെയ്തൊരു സിനിമയാണെന്ന് പറഞ്ഞു. അതിലില്ലല്ലോ എന്ന വിഷമത്തിലാണ് പുള്ളി പറഞ്ഞത് എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

അത് കഴിഞ്ഞ് കങ്കുവയുടെ ലൊക്കേഷനിൽ ജ്യോതിക വന്നിരുന്നു. ആടുജീവിതം ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് സൂര്യ സാർ പരിചയപ്പെടുത്തി. അപ്പോൾ തന്നെ സാർ ഉങ്കൾക്ക് കണ്ടിപ്പ ആടുജീവിതത്തിന് അവാർഡ് കിടയ്ക്കും ഇന്ത പടത്തിക്കും അവാർഡ് കിടയ്ക്കും എന്ന് ജ്യോതിക പറഞ്ഞു, എന്നാണ് കങ്കുവ ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ രഞ്ജിത്ത് അമ്പാടി പറയുന്നത്.

ALSO READ: ‘മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല, പക്ഷേ..!’; നവകേരള ബസിനെതിരായ വ്യാജവാര്‍ത്തകള്‍ക്കിടെ കെ.കെ ഷാഹിന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here