‘ഇവന്‍ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ് ഞാന്‍, ചില നടിമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ഇവനെ പൊക്കി പറയുന്നു’: രഞ്ജു രഞ്ജിമാര്‍

ഷൈന്‍ ടോം ചാക്കോയില്‍ നിന്നും തനിക്ക് ഉണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ഇവന്‍ അഭിനയിച്ച സിനിമയില്‍ ഇവന്‍ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ് ഞാന്‍ എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

ചില നടിമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ഇവനെ പൊക്കി പറയുന്നു.ഏതു അര്‍ത്ഥത്തില്‍ ആണ് ഇയാള്‍ നല്ല നടന്‍ ആവുന്നതെന്നും വെള്ള പൂശാന്‍ ചിലരുണ്ടെന്നും രഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോള്‍ അകത്തളത്തില്‍ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാല്‍ വിത്തിന്‍ സെക്കന്‍ഡില്‍ തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

Also Read : 3-ാം നിലയില്‍ നിന്ന് 2-ാം നിലയിലെ ഷീറ്റിലേക്ക് ചാടി, ഷീറ്റ് പൊട്ടി സ്വിമ്മിംഗ് പൂളിലേക്ക്; സ്റ്റെയര്‍കെയ്‌സ് വഴി ഓടി രക്ഷപ്പെടല്‍; ലഹരി പരിശോധനക്കിടെ ഷൈനിന്റെ ചാട്ടം

ഫേസബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു,, എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി,, എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും,, ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും, സംബിദയകനും എന്നോട് ആവശ്യ പെട്ടു,, എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന് എന്നെ സ്‌പോർട് ചെയ്യാൻ ആ നടി മാത്രം,, =(പേര് പറയുന്നില്ല അനുവാദം ഇല്ലാതെ) ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു,,,ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു,, ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു,, ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്യവാസം അത് നേരിൽ കണ്ട വെക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും,,, ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ 🤔🤔🤔,,, ഇയാളുടെ സിനിമകൾ type അല്ലെ,,, വെള്ള പൂശാൻ ചിലർ 🙏🙏🙏#cinema

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News