പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

നൃത്ത അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍.

ALSO READ;മാവോയിസ്റ്റ് ബന്ധം; സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്നു. 1952-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്. ഗുരു ഗോപിനാഥിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്.

ALSO READ;മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം; വെടിവെക്കാന്‍ ഉത്തരവ്, കര്‍ഫ്യൂ പ്രഖ്യാപിച്ചു

13-ാം വയസില്‍ ആദ്യമായി ചിലങ്കയണിഞ്ഞ ഭവാനിയുടെ ന്യത്ത ജീവിതം ഏഴ് പതിറ്റാണ്ടുകള്‍ നീണ്ടതായിരുന്നു. നൃത്തവേദിയില്‍ നിന്നാണ് അവര്‍ ജീവിതപങ്കാളി ചെല്ലപ്പനെ കണ്ടെത്തിയത്. പിന്നീട് അവര്‍ ഒരുമിച്ച് നിരവധി വേദികള്‍ പങ്കിടുകയായിരുന്നു.

ALSO READ; ആറ്റുകാൽ പൊങ്കാല; മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി

കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.അക്കാലത്ത് ഏറെ സജീവമായിരുന്ന ബാലെ എന്ന കലാരൂപത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഭവാനി ചെല്ലപ്പനും ഭര്‍ത്താവും നിര്‍ണായക പങ്ക് വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News