
പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. 61 വയസായിരുന്നു. പൂനെയിൽ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചാര്‍ളി എന്ന പ്രശസ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം മോളിവുഡിൽ മുഖം കാണിക്കുന്നത്. സിനിമയിൽ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്
രാധാകൃഷ്ണന്‍ ചക്യാട്ട് മലയാളികളുടെ മനസിൽ ഇടം നേടിയത്. നടൻ എന്നതിലുപരി രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുള്ള പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലക്കാണ് അദ്ദേഹം അറിയപ്പെടുന്നത്.
നാല് പതിറ്റാണ്ടിലേറെ കാലമായി രാധാകൃഷ്ണന്‍ ചക്യാട്ട് ഫോട്ടോഗ്രഫി രംഗത്ത് സജീവമാണ്. ക്യാമറ, ഫോട്ടോഗ്രാഫി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ‘പിക്‌സല്‍ വില്ലേജ്’ എന്ന യൂട്യൂബ് ചാനലടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സജീവമായിരുന്നു അദ്ദേഹം. നിരവധി പരിശീലന ക്ലാസുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ചക്യാട്ടിന്റെ വേര്‍പാട് ‘പിക്‌സല്‍ വില്ലേജും’ ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്.
news summary: Renowned photographer Radhakrishnan Chakyat passes away

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

