സംസ്കാര സമയത്ത് ഭാര്യ രേണു കൊല്ലം സുധിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നത്

മിമിക്രി കലാകാരനും ചലച്ചിത്ര ഹാസ്യ താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന വാർത്ത ഒരു ഞെട്ടലോടെയാണ് കേരളം കേട്ടത്. അകാലത്തിൽ പൊലിഞ്ഞ പ്രിയതാരത്തിന് കണ്ണീരോടെയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും സുധിയെ യാത്രയാക്കിയത്. സുധിയുടെ ഓർമകൾ പങ്കുവച്ച് സാധാരണക്കാർ ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോഴും രം​ഗത്തെത്തുന്നത്.

Also Read: കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി അപകടനില തരണം ചെയ്തു

ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി പോയ സുധിയുടെ സംസ്ക്കാരം ചൊവാഴ്ചയാണ് നടന്നത്. തന്നെ തനിച്ചാക്കി നേരത്തെ യാത്രയായ സുധിയോട് ഭാ​ര്യ രേണു സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ മലയാളികളുകളുടെ കണ്ണ് നിറയിപ്പിക്കുകയാണ്.

സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ സുധിയെ നോക്കി ഒരുപാട് നേരം സംസാരിക്കുകയാണ് ജീവിത പങ്കാളിയായ രേണു. സുധിയോട് വിഷമിക്കരുതെന്നൊക്കെ രേണു പറയുന്നുണ്ട്. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റുമുള്ളവരുടെ കണ്ണുകൾ നിറയുന്നതും ദ്യശ്യത്തിൽ കാണാം.

Also Read: കൊല്ലം സുധിയോടൊപ്പം അപകടത്തിൽപ്പെട്ട മഹേഷിന് ഇന്ന് 9 മണിക്കർ നീണ്ട ശസ്ത്രക്രിയ

ജൂൺ 5 ന് പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിലാണ് കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽനിന്നും സ്റ്റേജ്ഷോ കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News