
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കണമെന്ന ബഹ്‌റൈനിന്റെ പ്രമേയത്തിൽ ഇന്ന് യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പ് നടത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി അവസാനം യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനുശേഷം ആണ് എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം അസാധ്യമായത്.
ഇതിനെ തുടർന്ന് ആഗോളതലത്തിൽ എണ്ണക്ഷാമം രൂക്ഷമാവുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തു. 15 അംഗ സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷനായ ബഹ്‌റൈൻ, വാണിജ്യ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിന് “ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും” സ്വീകരിക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമേയത്തിന് ജിസിസി രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ വീറ്റോ അധികാരമുള്ള ചൈന ഇറാനെതിരെ ബലപ്രയോഗത്തിന് അംഗീകാരം നൽകുന്നതിനെ എതിർക്കുന്നു. കൂടാതെ റഷ്യയും സമാനമായ നിലപാട് എടുക്കുമെന്നാണ് സൂചന.
Also Read: ഒഴുകിയെത്തിയത് വൻജനാവലി! ആവേശക്കടലായി മുഖ്യമന്ത്രിയുടെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ
ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യയിൽ പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് . ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വില 195 രൂപയിലധികം വർദ്ധിക്കുകയും വിതരണത്തിൽ 50 ശതമാനത്തോളം കുറവുണ്ടാവുകയും ചെയ്തത് ജനജീവിതത്തെ സാരമായി ബാധിച്ചുട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

