മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയിൽ നടത്തിയ റവന്യൂ സർവ്വേയുടെ റിപ്പോർട്ട് കൈമാറി

മാത്യു കുഴൽനാടൻ എംഎൽഎ കുടുംബവീടിനോട്‌ ചേർന്ന സ്ഥലം മണ്ണിട്ടുനികത്തിയതിൽ ക്രമക്കേടെന്ന് സർവേ റിപ്പോർട്ട്‌. പുതുതായി നിർമിച്ച കുളത്തിലേക്കുള്ള സ്റ്റെപ്പ് അടങ്ങുന്ന ഭാഗം അനധികൃതമായി മണ്ണിട്ടുനികത്തിയെന്നാണ് കണ്ടെത്തൽ.സർവ്വേ റിപ്പോർട്ട് റവന്യുവിഭാഗം ഉദ്യോഗസ്ഥർ കോതമംഗലം തഹസിൽദാർ എം കെ നാസറിന്‌ കൈമാറി.

താലൂക്ക് സർവേയർമാരായ എം വി സജീഷ്, രതീഷ് വി പ്രഭു എന്നിവരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ പതിനെട്ടിനായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീടിനോട് ചേർന്നുള്ള സ്ഥലത്ത് സർവേ നടത്തിയത്‌. മാത്യു കുഴൽനാടന്റെ വീടിനോട്‌ ചേർന്ന് പുതുതായി നിർമിച്ച കുളത്തിലേക്കുള്ള സ്റ്റെപ്പ് അടങ്ങുന്ന ഭാഗം അനധികൃതമായി മണ്ണിട്ടുനികത്തിയെന്നാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട്, സർവ്വേയർമാർ കോതമംഗലം താലൂക്ക് തഹസിൽദാർ എം കെ നാസറിന് കൈമാറി.

തുടർനടപടികൾക്കായി തഹസിൽദാർ, റിപ്പോർട്ട്‌ , കലക്ടർ എൻ എസ്‌ കെ ഉമേഷിന്‌ അയച്ചതായാണ് വിവരം. മാത്യു കുഴൽനാടൻ എംഎൽഎ അനധികൃതമായി നിലം മണ്ണിട്ടുനികത്തിയെന്ന പരാതിയെ തുടർന്നാണ്‌ സർവേ നടത്തിയത്‌.എറണാകുളം, കടവൂർ വില്ലേജിലെ ആയങ്കരയിൽ 786/1, 812/2, 812/3 ബി, 812/1ബി, 812/22, 786/1 എന്നീ സർവേ നമ്പറുകളിലുള്ള 4.5 ഏക്കർ ഭൂമിയിലായിരുന്നു സർവേ. മൂന്നുമണിക്കൂറിലധികം സമയമെടുത്തായിരുന്നു സർവ്വേ പൂർത്തിയാക്കിയത്. മണ്ണിട്ടുനികത്തിയ സംഭവത്തിൽ വിജിലൻസ്‌ അന്വേഷണവും പുരോഗമിക്കുകയാണ്.

also read; തൃശ്ശൂർ പുത്തൻചിറയിൽ വ്യാജ പരാതിയും വ്യാജ വാർത്തയും നൽകി ജമാഅത്ത് കമ്മിറ്റിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here