ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ കുട്ടികൾക്കു നേരെ ചെന്നായ്ക്കളുടെ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്, ആഴ്ചകളുടെ വ്യത്യാസത്തിൽ ആക്രമിക്കപ്പെട്ടത് 7 കുട്ടികൾ

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ചെന്നായ്ക്കൾ കുട്ടികളെ ആക്രമിച്ചു കൊല്ലുന്നത് തുടർക്കഥയാകുന്നു. 30 വർഷങ്ങൾക്കു മുമ്പാണ് മേഖലയിൽ കുട്ടികൾക്കു നേരെയുള്ള ചെന്നായ്ക്കളുടെ ആക്രമണം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. 1997-നു ശേഷം കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി 7 കുട്ടികളാണത്രെ മേഖലയിൽ ചെന്നായ്ക്കളാൽ ആക്രമിക്കപ്പെട്ടിട്ടുള്ളത്. ചെന്നായ്ക്കളുടെ ആക്രമണം  സമീപകാലത്ത് വീണ്ടും വർധിച്ചു തുടങ്ങിയെങ്കിൽ എന്തായിരിക്കും കാരണം?  മുതിർന്ന വന്യജീവി ശാസ്ത്രജ്ഞനും ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഐഐ) മുൻ ഡീനുമായ ഡോ. വൈ.വിഝാല പറയുന്നത് ഇങ്ങനെയാണ്, “ഇത് വളരെ അപൂർവമാണ്. ചെന്നായ്ക്കൾ ഒരിക്കലും മനുഷ്യരെ ആക്രമിക്കാറില്ല’. ചെന്നായ ആക്രമണവുമായി ബന്ധപ്പെട്ട് 2 ആക്രമണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്ന് 1980-ലും അടുത്തത് 1997 ലും. ഉത്തർപ്രദേശിലെയും ബിഹാറിലെയും ഗ്രാമ പ്രദേശങ്ങളിലായിരുന്നു ഈ ആക്രമണങ്ങൾ.

ALSO READ: കോടികൾ നികുതിയടച്ച് താരങ്ങൾ; പട്ടികയിൽ ഒന്നാമത് ഷാരൂഖ്, മലയാളത്തിൽ മോഹൻലാൽ

മേഖലയിലെ കടുത്ത ദാരിദ്ര്യവും പാർപ്പിടങ്ങളുടെ അപര്യാപ്തതയുമായിരുന്നു അന്ന് ആക്രമണങ്ങൾക്ക് കാരണമായിരുന്നത്.  ഇന്ത്യൻ പുൽമേടുകളിലെ മുൻനിര വേട്ടക്കാരായ ചെന്നായ്ക്കൾ സാധാരണയായി കന്നുകാലികളെയും ആടിനെയും,  മാൻ, മുയൽ തുടങ്ങിയ വന്യജീവികളെയും ഇരയാക്കുന്നു. എങ്കിലും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ കുറഞ്ഞുവരുന്നതിനാൽ, ചെന്നായ്ക്കൾ ഇപ്പോൾ മനുഷ്യവാസ കേന്ദ്രങ്ങളിലും അതിക്രമിച്ചു കയറാറുണ്ട്. “ഭക്ഷണ സ്രോതസ്സുകൾ കുറവായിരിക്കുമ്പോൾ, ഇവ കൌമാരക്കാർ, ശ്രദ്ധിക്കപ്പെടാത്ത കുട്ടികൾ എന്നിവരെ താരതമ്യേന എളുപ്പമുള്ള  ഇരകളായി കണ്ട് വേട്ടയാടാൻ തുടങ്ങുമെന്ന് ഡോ. ജാല പറഞ്ഞു. ഭക്ഷണ ദൌർലഭ്യമാണ് ചെന്നായ്ക്കളുടെ ആക്രമണം മനുഷ്യവാസ മേഖലകളിൽ വർധിക്കാനുള്ള പ്രധാന കാരണം. “ഒരു ചെന്നായ അതിൻ്റെ ആദ്യ ആക്രമണത്തിൽ വിജയിച്ചാൽ, അത് വീണ്ടും മനുഷ്യരെ ആക്രമിക്കാൻ തയാറാകും’.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ചെന്നായ്ക്കളുടെ ആക്രമണം തടയാനുള്ള പ്രധാന മാർഗം എത്രയും വേഗം അവയെ പിടികൂടുക എന്നതു തന്നെയാണ്. എന്നാൽ, ശ്രമകരമാണ് ആ ദൌത്യം എന്നുമാത്രം.  ഇന്ത്യയിൽ രണ്ടായിരത്തോളം ചെന്നായ്ക്കൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ, 1972-ലെ വന്യജീവി (സംരക്ഷണം) നിയമപ്രകാരം അവയുടെ സംരക്ഷണം നിർണായകമാണ്. എങ്കിലും നിരന്തരമായ ആവാസവ്യവസ്ഥയുടെ നാശവും മനുഷ്യരുമായുള്ള സംഘർഷങ്ങളും ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ട അനിവാര്യതയെ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News